Quantcast

യുവാവ് ഫോൺ വിഴുങ്ങി; രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സ്‌കെൻഡർ ടെലാക്കു ഫോട്ടോയടക്കം ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2021-09-06 15:04:01.0

Published:

6 Sept 2021 8:26 PM IST

യുവാവ് ഫോൺ വിഴുങ്ങി; രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
X

കൊസോവേ: പ്രിസ്ടീന നിവാസിയായ 33 വയസ്സുകാരൻ ഫോൺ വിഴുങ്ങി, രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സ്‌കെൻഡർ ടെലാക്കു ഫോട്ടോയടക്കം ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്.

വയറുവേദന വന്നതിനെ തുടർന്ന് ഇയാൾ സ്വയം പ്രിസ്ടീനയിലെ ആശുപത്രിയിലെത്തുകയായിരുന്നു.

വയറ്റിൽ എന്തോ വസ്തുവിന്റെ സാന്നിധ്യമറിഞ്ഞ് നടത്തിയ സ്‌കാനിങ്ങിലാണ് ഫോൺ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ ഫോൺ ബാറ്ററിയിലെ കെമിക്കലുകൾ മനുഷ്യശരീരത്തിന് ഏറെ അപകടകരമായതാണെന്ന് യുവാവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ശസ്ത്രക്രിയയിലൂടെ മൊബൈൽ പുറത്തെടുക്കുകയായിരുന്നു. ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിലും എക്‌സറേയിലും എൻഡോസ്‌കോപ്പിയിലും വയറ്റിൽ ഫോണുള്ളത് വ്യക്തമാണ്.

ഫോൺ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചിത്രീകരിച്ചിട്ടുണ്ട്. ഏത് ഫോണാണെന്ന് വ്യക്തമല്ലെങ്കിലും നോക്കിയ 3310 ആണ് വിഴുങ്ങിയതെന്ന് കരുതുന്നു.

TAGS :
Next Story