Quantcast

ചൈനയില്‍ കുമ്പളങ്ങയുടെ വിലയില്‍ വന്‍ കുതിപ്പ്; പിന്നില്‍ ഈ വൈറല്‍ പൂച്ച..!

തെക്കന്‍ ചൈനയിലും ഗ്വാങ്‌ഡോങ് പ്രവിശ്യയിലുമാണ് കുമ്പളങ്ങ ഏറ്റവും അധികം വിറ്റുപോയത്

MediaOne Logo

Web Desk

  • Published:

    13 Aug 2026 6:41 PM IST

ചൈനയില്‍ കുമ്പളങ്ങയുടെ വിലയില്‍ വന്‍ കുതിപ്പ്; പിന്നില്‍ ഈ വൈറല്‍ പൂച്ച..!
X

ബീജിങ്: ചൈനയില്‍ കുമ്പളങ്ങയുടെ വില കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പൂച്ചയാണ് ഈ വിലക്കയറ്റത്തിന് കാരണമായത്.

കുമ്പളങ്ങയ്ക്ക് മുകളില്‍ സുഖമായി കിടന്നുറങ്ങുന്ന ഒരു പൂച്ചയുടെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ വൈറലായിരുന്നു. കടുത്ത ചൂടില്‍ നിന്നും ആശ്വാസം നേടുന്നതിനായാണ് പൂച്ച കുമ്പളങ്ങയ്ക്ക് മുകളില്‍ കിടന്നുറങ്ങിയത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചൈനയില്‍ കുമ്പളങ്ങയ്ക്ക് ആവശ്യക്കാര്‍ കൂടുകയും പച്ചക്കറികളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തു. പ്രത്യേകിച്ച് തെക്കന്‍ ചൈനയിലും ഗ്വാങ്‌ഡോങ് പ്രവിശ്യയിലുമാണ് കുമ്പളങ്ങ ഏറ്റവും അധികം വിറ്റുപോയത്.

വേനല്‍ക്കാലങ്ങളില്‍ കുമ്പളങ്ങ ഉപയോഗിച്ച് സൂപ്പ് തയ്യാറാക്കി കഴിക്കുന്ന പരമ്പരാഗത രീതി നിലനില്‍ക്കുന്ന മേഖല കൂടിയാണിത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താന്‍ കുമ്പളങ്ങ കൃഷി ചെയ്യുന്നുണ്ടെന്നും കുറച്ച് ദിവസങ്ങളായി കുമ്പളങ്ങയ്ക്ക് ഡിമാന്‍ഡ് കൂടിയിട്ടുണ്ടെന്നും സാന്‍ഷുയി ജില്ലയിലെ 65കാരനായ കര്‍ഷകന്‍ ഔ യിങ്ക്യു പറഞ്ഞു.

TAGS :

Next Story