Quantcast

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

പുതിയ പരിഷ്കാരം വ്യാഴാഴ്ച മുതൽ വിവിധ രാജ്യങ്ങളിൽ നിലവിൽ വന്നു

MediaOne Logo

Web Desk

  • Published:

    12 April 2024 9:49 AM GMT

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ
X

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി പുതുക്കി മെറ്റ. വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 16 ൽ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയു​ടെ നടപടിക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തകരും ​ടെക്കികളും രംഗത്തെത്തി.അതെസമയം പുതിയ പരിഷ്കാരം യുകെയിലും യൂറോപ്യൻ യൂണിയനിലും വ്യാഴാഴ്ച മുതൽ നിലവിൽ വന്നു.

ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച നടപടിക്കെതിരെ വിമർശനവുമായി ടെക്കികൾ അടക്കമുള്ളവർ രംഗത്തെത്തി.മെറ്റയുടെ നടപടിക്കെതിരെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് വിമർശനവുമായി രംഗ​ത്തെത്തി. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു.

പ്രായം 16-ൽ നിന്ന് 13 വയസ്സായി കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മന:ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ, മാനസികാരോഗ്യ വിദഗ്ധർ എന്നിവർ ഉന്നയിക്കുന്ന ആശങ്കയെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.എന്നാൽ ഭൂരിപക്ഷം രാജ്യങ്ങൾക്കും അനുസൃതമായ പ്രായപരിധിയാണ് നടപ്പിലാക്കിയതെന്നാണ് വാട്‌സ്ആപ്പിന്റെ നിലപാട്.

TAGS :
Next Story