അപ്രധാനിയായ ഏതെങ്കിലും രാജകുടുബാംഗമായിരിക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരിച്ചറിയാതെ ആസ്ത്രേലിയന്‍ ചാനലിലെ അവതാരകര്‍

ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ഭര്‍ത്താവ് ഹഗ് ഓലിയറിക്കൊപ്പം കാറില്‍ വന്നിറങ്ങിയപ്പോള്‍ അതാരാണെന്ന് തിരിച്ചറിയാതിരുന്ന അവതാരകര്‍ കുഴഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-09-21 09:24:39.0

Published:

21 Sep 2022 5:06 AM GMT

അപ്രധാനിയായ ഏതെങ്കിലും രാജകുടുബാംഗമായിരിക്കും;  ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരിച്ചറിയാതെ ആസ്ത്രേലിയന്‍ ചാനലിലെ അവതാരകര്‍
X

മെല്‍ബണ്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെ തിരിച്ചറിയാതെ ആസ്ത്രേലിയന്‍ ചാനലിലെ അവതാരകര്‍. തിങ്കളാഴ്ച വെസ്റ്റ് മിനിസ്റ്റര്‍ അബെയിലെ തത്സമയ സംപ്രേഷണത്തിലാണ് ആസ്ത്രേലിയന്‍ ചാനലായ ചാനല്‍ 9ലെ അവതാരകരായ പീറ്റര്‍ ഓവര്‍ടണും ട്രേസി ഗ്രിംഷോയ്ക്കും അബദ്ധം പിണഞ്ഞത്. ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ഭര്‍ത്താവ് ഹഗ് ഓലിയറിക്കൊപ്പം കാറില്‍ വന്നിറങ്ങിയപ്പോള്‍ അതാരാണെന്ന് തിരിച്ചറിയാതിരുന്ന അവതാരകര്‍ കുഴഞ്ഞു.

"അതാരാണ്?" ഭർത്താവ് ഹഗ് ഓലിയറിക്കൊപ്പം ലിസ് ട്രസ് എത്തിയപ്പോൾ ഗ്രിംഷോ ചോദിച്ചു. "തിരിച്ചറിയാൻ പ്രയാസമാണ്, ഒരുപക്ഷേ പ്രായപൂർത്തിയാകാത്ത ഏതെങ്കിലും രാജകുടുംബാംഗമായിരിക്കും. എനിക്ക് അവരെ തിരിച്ചറിയാൻ കഴിയുന്നില്ല," ഓവർട്ടൺ മറുപടി പറഞ്ഞു. ''നിർഭാഗ്യവശാൽ, ഞങ്ങൾക്ക് എല്ലാവരെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഒരുപക്ഷേ പ്രദേശത്തെ പ്രമുഖരായിരിക്കും'' ഗ്രിംഷോ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോഴാണ് അവതാരകര്‍ക്ക് അബദ്ധം മനസിലായത്. ഇടവേളക്ക് ശേഷം ആ നിഗൂഢ അതിഥി യഥാര്‍ഥത്തില്‍ യുകെ പ്രധാനമന്ത്രി ലിസ് ട്രസ് ആണെന്ന് പറഞ്ഞ് തിരുത്തുകയായിരുന്നു.

അബദ്ധം സംഭവിച്ചതിന്‍റെ വീഡിയോ അവതാരകര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയിട്ടുണ്ട്. നിമിഷനേരം കൊണ്ടു തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. എലിസബത്ത് രാജ്ഞി മരിക്കുന്നതിന്‍റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെപ്തംബര്‍ ആറിനായിരുന്നു ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്.

TAGS :

Next Story