10 കോടി ലോട്ടറി അടിച്ചാല്‍... ദേ ഇങ്ങനെയിരിക്കും; വൈറലായി വീഡിയോ

ഷെഫീല്‍ഡ് യുണൈറ്റഡ് മുന്‍ ഡിഫെന്‍ഡര്‍ ആയിരുന്ന ടെറി കെന്നഡിയെ ഭാഗ്യദേവത കടാക്ഷിച്ചപ്പോഴുള്ള പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-22 03:58:39.0

Published:

22 Nov 2021 3:58 AM GMT

10 കോടി ലോട്ടറി അടിച്ചാല്‍... ദേ ഇങ്ങനെയിരിക്കും; വൈറലായി വീഡിയോ
X

ലോട്ടറി എന്നു കേട്ടാല്‍ കിലുക്കത്തിലെ കിട്ടുണ്ണിയെ ഓര്‍മിക്കാത്തവര്‍ ചുരുക്കമാണ്. കിട്ടുണ്ണിക്ക് 10 ലക്ഷം രൂപയും അംബാസിഡര്‍ കാറും അടിച്ചപ്പോഴുണ്ടായ പ്രതികരണം മലയാളികളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു രംഗമാണ്. നിത്യജീവിതത്തില്‍ ഇങ്ങനെ ലോട്ടറി അടിച്ചാല്‍ എങ്ങനെയിരിക്കും. ചെറിയ തുകയായാലും കോടികളായാലും ലോട്ടറി അടിക്കുമ്പോഴുള്ള സന്തോഷം ഒന്നുവേറെ തന്നെയാണ്. അപ്പോള്‍ 10 കോടി ലോട്ടറി അടിച്ചാലോ? ഷെഫീല്‍ഡ് യുണൈറ്റഡ് മുന്‍ ഡിഫെന്‍ഡര്‍ ആയിരുന്ന ടെറി കെന്നഡിയെ ഭാഗ്യദേവത കടാക്ഷിച്ചപ്പോഴുള്ള പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ജോലിസ്ഥലത്തായിരിക്കുമ്പോഴാണ് ടെറിക്ക് 1 മില്യണ്‍ ഡോളര്‍(10 കോടി) ലോട്ടറി അടിക്കുന്നത്. എല്ലാവരെയും പോലെ ആദ്യമൊന്നും ടെറിക്ക് വിശ്വസിക്കാനായില്ല. താന്‍ സ്വപ്നം കാണുകയാണോ എന്നു പോലും സംശയിച്ചു. തുടര്‍ന്ന് ലോട്ടറി അധികൃതരെ വിളിച്ചു സമ്മാനം കിട്ടിയെന്ന് ഉറപ്പിച്ച ശേഷമാണ് വിശ്വസിച്ചത്. ഈ സമയത്ത് സഹപ്രവര്‍ത്തകര്‍ ടെറിയുടെ പ്രതികരണം ഫോണില്‍ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. മുഖം മറച്ച് ശ്വാസം അടക്കിപ്പിടിച്ചാണ് ടെറി ഫലപ്രഖ്യാപനം കേട്ടത്. സമ്മാനം തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ തന്‍റെ സീറ്റിലേക്കു വീണു. സുഹൃത്തുകളുടെ ആര്‍പ്പുവിളിയുടെ ശബ്ദവം വീഡിയോയില്‍ കേള്‍ക്കാം.

ഫുട്ബോള്‍ കളിക്കാരനായ ടെറി ആവര്‍ത്തിച്ചുള്ള പരിക്കുകള്‍ കാരണമാണ് മൈതാനത്തോട് വിടപറയുന്നത്. 2011ലാണ് ടെറി ഷെഫീല്‍ഡ് യുണൈറ്റഡ് ക്ലബ് വിടുന്നത്.

TAGS :

Next Story