അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

പതിനായിരക്കണക്കിന് പേര്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നതായാണ് വിവരം.

MediaOne Logo

Web Desk

  • Updated:

    2023-01-22 10:59:50.0

Published:

22 Jan 2023 10:59 AM GMT

California
X

വെടിവെപ്പ് നടന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്. ലോസ് എയ്ഞ്ചല്‍സിലെ മോണ്ടെരെ പാർക്കിൽ ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കിടയിലാണ് വെടിവെയ്പ്പുണ്ടായത്. പത്ത് പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. ഇവര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

ലോസ് എയ്ഞ്ചല്‍സില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ മോണ്ടെരെ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെയായിരുന്നു സംഭവം. പതിനായിരക്കണക്കിന് പേര്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്.

Next Story