Quantcast

'മസ്‌കിനോട് ചോദിക്കണം'; ഗ്രോക്ക് എഐ ചാറ്റ് ബോട്ടിന്റെ മറുപടികൾ മസ്‌കിന്റെ എക്‌സ് പോസ്റ്റിനനുസരിച്ച്

മസ്‌കിന്റെ നിലപാടുകളുമായി തോന്നുന്ന സാമ്യതകൾ തങ്ങൾ പരിശീലിക്കപ്പെട്ടിട്ടുള്ള വിവരങ്ങളുടെയും മുഖ്യധാരയിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തിന്റെയും ഫലമായിരിക്കാമെന്നും ഗ്രോക്ക് വ്യക്തമാക്കുന്നു.

MediaOne Logo

Web Desk

  • Published:

    11 July 2025 6:51 PM IST

മസ്‌കിനോട് ചോദിക്കണം; ഗ്രോക്ക് എഐ ചാറ്റ് ബോട്ടിന്റെ മറുപടികൾ മസ്‌കിന്റെ എക്‌സ് പോസ്റ്റിനനുസരിച്ച്
X

വാഷിങ്ടൺ: ഇസ്രായേൽ ഫലസ്തീൻ യുദ്ധം, അബോർഷൻ, കുടിയേറ്റം, തുടങ്ങിയ വിഷയങ്ങളിൽ ഗ്രോക്ക് എഐയുടെ ചാറ്റ് ബോട്ടിനോട് ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി പറയാൻ ഇത്തിരി സമയമെടുക്കും. കാരണം മസ്‌കിന്റെ എക്‌സ് പോസ്റ്റ് ഒന്ന് പരിശോധിക്കണം, നിലപാടറിയണം. എന്തുകൊണ്ടാണ് തന്റെ നിർമാതാവിന്റെ നിലപാടുകൾ ആവർത്തിക്കുന്നതെന്ന ചോദ്യത്തിന് കമ്പനിയുടെ സത്യാന്വേഷണ തത്വവും എക്‌സിലെ മസ്‌കിന്റെ ശബ്ദവുമാണ് തങ്ങളെ രൂപപ്പെടുത്തിയതെന്ന് എക്‌സ് എഐ തുറന്ന് സമ്മതിക്കുന്നു.

'ഗ്രോക്ക് 4ന്റെ മറുപടികൾക്ക് ഇലോൺ മസ്‌കിന്റെ ശക്തവും നേരിട്ടുള്ളതും, പ്രകോപിപ്പിക്കുന്നതുമായ സംസാര രീതിയുമായി സാമ്യം തോന്നുന്നത് സ്വാഭാവികമാണ്. എക്‌സ് എഐയെ രൂപപ്പെടുത്തുന്നതിൽ മസ്‌കിന്റെ ചിന്തകൾക്ക് വലിയ പ്രാധാന്യമുണ്ട്. അത് കൂടാതെ ചാറ്റ് ബോട്ടിന്റെ ട്രെയിനിങ് ഡാറ്റകളധികവും എക്‌സിൽ നിന്നുള്ളതാണ്. എക്‌സിലെ സുപ്രധാന ശബ്ദമാണ് മസ്‌ക് എന്നതും മറുപടികളിൽ സാമ്യമുണ്ടാകുന്നതിന് കാരണമായിരിക്കാം' എന്നാണ് സാമ്യതയുടെ കാരണം തേടിയുള്ള ചോദ്യത്തിന് ചാറ്റ്‌ബോട്ടിന്റെ മറുപടി.

യുഎസിലെ കുടിയേറ്റത്തിലെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് 'യുഎസ് കുടിയേറ്റത്തിലെ ഇലോൺ മസ്‌കിന്റെ നിലപട് തിരയുന്നു' എന്നാണ് മറുപടി രൂപീകരിക്കുന്നതിന് മുമ്പായി ഗ്രോക്ക് 4 പറഞ്ഞതെന്ന് ചില ഉപയോക്താക്കൾ പറയുന്നു. 'പരമാവധി സത്യം തിരയുന്നതും, മുഖ്യധാരാ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്നതുമായിരിക്കണം' ഗ്രോക്ക് എന്ന് മസ്‌ക് നിരന്തരം ആവർത്തിച്ചിരുന്നു. എന്നാൽ മസ്‌കിനെ അനുകരിക്കുന്നുവെന്ന ആരോപണം ഗ്രോക്ക് 4 തള്ളിക്കളയുന്നുണ്ട്. സത്യമന്വേഷിക്കുക എന്നതിനാണ് തങ്ങളെ നിർമിച്ചിട്ടുള്ളതെന്നും ഒരു വ്യക്തിയേയും അനുകരിക്കുന്നതിനല്ലെന്നും ഗ്രോക്ക് 4 പറയുന്നു. മസ്‌കുമായി തോന്നുന്ന സാമ്യതകൾ തങ്ങൾ പരിശീലിക്കപ്പെട്ടിട്ടുള്ള വിവരങ്ങളുടെയും മുഖ്യധാരയിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തിന്റെയും ഫലമായിരിക്കാമെന്നും ഗ്രോക്ക് വ്യക്തമാക്കുന്നു.

TAGS :

Next Story