Quantcast

യുഎസ് നേവിയുടെ എഫ്-35സി സ്റ്റെൽത്ത് ഫൈറ്റർ, ദക്ഷിണ ചൈനാ കടലിൽ തകർന്നു വീണു

സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് യുഎസ് നേവി വക്താവ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-29 04:03:47.0

Published:

29 Jan 2022 4:00 AM GMT

യുഎസ് നേവിയുടെ എഫ്-35സി സ്റ്റെൽത്ത് ഫൈറ്റർ, ദക്ഷിണ ചൈനാ കടലിൽ തകർന്നു വീണു
X

സിംഗിൾ എഞ്ചിൻ സ്റ്റെൽത്ത് ഫൈറ്ററും യുഎസ് നേവി ഫ്‌ലീറ്റിലെ ഏറ്റവും പുതിയ ജെറ്റുമായ എഫ്-35സി തിങ്കളാഴ്ച യുഎസ്എസ് കാൾ വിൻസൺ എന്ന വിമാനവാഹിനിക്കപ്പലിൽ തകർന്നുവീണതായി നാവികസേന അറിയിച്ചു.

100 മില്യൺ ഡോളർ വിലയുള്ള യുദ്ധവിമാനം 100,000 ടൺ വിമാനവാഹിനിക്കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിൽ ഇടിക്കുകയും പൈലറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയും ചെയ്തതായി നാവികസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. വിൻസൺ എന്ന കപ്പലിലുണ്ടായിരുന്ന പൈലറ്റിനും ആറ് നാവികർക്കും പരിക്കേറ്റു.

അപകടത്തിന്റെ ദൃശ്യങ്ങൾ സാഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്റ്റെൽത്ത് ഫൈറ്റർ തെക്കൻ ചൈനാ കടലിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതും അതിന്റെ കോക്ക്പിറ്റ് തുറന്നതും എജക്ഷൻ സീറ്റ് കാണാത്തതും ഫോട്ടോയിൽ കാണാം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് യുഎസ് നേവിയുടെ ഏഴാമത്തെ ഫ്‌ലീറ്റിന്റെ വക്താവ് അറിയിച്ചു. കടലിന്റെ അടിത്തട്ടിൽ നിന്ന് യുദ്ധവിമാനം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി വക്താവ് ലെഫ്റ്റനന്റ് നിക്കോളാസ് ലിംഗോ പറഞ്ഞു.

വിമാനം ഉയർത്തുന്നത് സങ്കീർണ്ണമായ ഒരു ഓപ്പറേഷനായിരിക്കുമെന്നും 1.3 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയുള്ള ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ ഭൂപ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈനയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും വിദഗ്ധർ പറഞ്ഞു.

അതേസമയം ദക്ഷിണ ചൈനാ കടലിൽ യുഎസ് നാവികസേനയുടെ ഒരു സ്റ്റെൽത്ത് ഫൈറ്റർ തകർന്നതായി തങ്ങൾക്ക് അറിയാമായിരുന്നെന്നും അവരുടെ വിമാനത്തിൽ താൽപ്പര്യമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story