വെടി നിർത്തല്‍ ചര്‍ച്ചയില്‍ പുരോഗതിയില്ല; ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന് ഹമാസ്
മൂന്ന് ബന്ദികളെ വെടിവെച്ചു കൊന്ന സൈന്യത്തിനെതിരെ തെൽ അവീവിലും ഹൈഫയിലും ആയിരങ്ങളുടെ പ്രകടനം തുടരുകയാണ്

ഗസ്സയിൽ വെടിനിർത്തുന്നത് സംബന്ധിച്ച ചർച്ചയിൽ പുരോഗതിയില്ല. ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് ഹമാസ്. മൂന്ന് ബന്ദികളെ വെടിവെച്ചു കൊന്ന സൈന്യത്തിനെതിരെ തെൽ അവീവിലും ഹൈഫയിലും ആയിരങ്ങളുടെ പ്രകടനം. സൈന്യത്തിന് പിന്തുണ നൽകേണ്ട സമയമാണിതെന്ന് നെതന്യാഹു. വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാന്പിൽ ഇസ്രായേൽ വ്യോമാക്രമണം.
രണ്ട് സൈനികർകൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ബന്ദികളെ കൊലപ്പെടുത്തിയെന്ന സേനാ വെളിപ്പെടുത്തലിന് പിന്നാലെ തുടങ്ങിയ പ്രതിഷേധം ഇസ്രായേലിൽ തുടരുകയാണ്,. തെൽ അവീവിനു പുറമെ ഹൈഫയിലും ആയിരങ്ങൾ തെരുവിലിറങ്ങി. ഹീബ്രുവിൽ രക്ഷിക്കണേയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് എത്തിയവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും ഇവരിലൊരാൾ വെള്ളക്കൊടിയേന്തിയിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായെന്ന് ഐ.ഡി.എഫ് ഉദ്യേഗസ്ഥൻ അറിയിച്ചു, സംയമനം പാലിക്കണമെന്നും സൈന്യത്തിെൻറ മനോവീര്യം തകർക്കരുതെന്നും ജനങ്ങളോട് നെതന്യാഹു. വെടിനിർത്തലിനല്ല, യുദ്ധം തുടരാനുള്ള പിന്തുണയാണുള്ളതെന്ന് മന്ത്രിമാരോട് ഇസ്രായേൽ പ്രധാനമന്ത്രി. ഗസ്സയിൽ വെടിനിർത്തൽ ഒട്ടും വൈകരുതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി.
ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥൻ ഇന്നലെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടത് ഫ്രാൻസിൽ പ്രതിഷേധത്തിനിടയാക്കി. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബ്രിട്ടനും ജർമനിയും. പുതിയ ബന്ദിമോചന - വെടിനിർത്തൽ കരാർ സംബന്ധിച്ച് ഖത്തർ പ്രധാനമന്ത്രിയും മൊസ്സാദ് തലവനും തമ്മിൽ പ്രാഥമിക ചർച്ച നടത്തി,, നോർവേ തലസ്ഥാനമായ ഓസ്ലോയിലായിരുന്നു ചർച്ച. അധിനിവേശം അവസാനിപ്പിച്ചും ഉപാധികൾ അംഗീകരിച്ചുമല്ലാതെ ചർച്ചക്കില്ലെന്ന് ഹമാസ് ആവർത്തിച്ചു
അതേസമയം ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്,, ഖാൻ യൂനിസിലും റഫയിലും വ്യോമ, കര, നാവിക ആക്രമണം രൂക്ഷം,, വടക്കൻ ഗസ്സയിൽ മാത്രം ഇന്ന് 60 പേർ കൊല്ലപ്പെട്ടു. കമാൽ അദ്വാൻ ആശുപത്രിയിൽ 20 ഫലസ്തീനികളെ ഇസ്രായേൽ സേന മണ്ണുമാന്തിയന്ത്രം കയറ്റി കൊന്നു.. ഗസ്സയിലെ ഏക കത്തോലിക്കാ ചർച്ച് ഇസ്രായേൽ സേന വളഞ്ഞു,, രണ്ട് ക്രിസ്ത്യൻ വനിതകളെ കൊലപ്പെടുത്തിയെന്ന് ജറുസലേം ബിഷപ്പ് അറിയിച്ചു.. വെസ്റ്റ് ബാങ്ക് നൂർ ശംസ് അഭയാർഥി ക്യാമ്പിലെ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു,, ക്യാന്പിലേക്കെത്തിയ ആംബുലൻസുകൾ സേന തടഞ്ഞുവെച്ചു, ലബനാനിൽ നിന്ന് ഹിസ്ബുല്ല നിരവധി മിസൈലുകൾ ഇസ്രായേലിനു നേർക്കയച്ചു. പുതിയ യുദ്ധമുഖം തുറക്കാൻ താൽപര്യമില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി പല യൂറോപ്യൻ നഗരങ്ങളിലടക്കം ഇസ്രായേൽ വിരുദ്ധ പ്രതിഷേധം തുടരുകയാണ്
Adjust Story Font
16

