Quantcast

നോർവീജിയൻ സാഹിത്യകാരൻ യൂൺ ഫോസെക്ക് സാഹിത്യത്തിനുള്ള നൊബേൽ

നിശബ്ദരാക്കപ്പെട്ടവരുടെ വികാരങ്ങൾ ലളിതമായി അവതരിപ്പിച്ച സാഹിത്യകാരനെന്ന് നൊബേൽ അക്കാദമി

MediaOne Logo

Web Desk

  • Updated:

    2023-10-05 12:06:50.0

Published:

5 Oct 2023 11:39 AM GMT

നോർവീജിയൻ സാഹിത്യകാരൻ  യൂൺ ഫോസെക്ക് സാഹിത്യത്തിനുള്ള നൊബേൽ
X

സ്വീഡന്‍: 2023ലെ സാഹിത്യത്തിനുള്ള നൊബേൽ നോർവീജിയൻ നാടകകൃത്തും എഴുത്തുകാരനുമായ യൂൺ ഫോസെയ്ക്ക്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്താണ് യൂൺ ഫോസെയുടേതെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. നൂതന ആശയങ്ങൾ നാടകത്തിലൂടെ അവതരിപ്പിച്ചെന്നും സമിതി വിലയിരുത്തി.

സമകാലിക നോർവീജിയൻ സാഹിത്യത്തിലെ സർഗാത്മക വിസ്മയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരനാണ് യൂൺ ഫോസെ (Jon Fosse). നോവൽ, ചെറുകഥ, കവിത, നാടകം, ലേഖനം,ബാലസാഹിത്യം, സിനിമ എന്നീ മേഖലകളിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഫോസെയുടെ രചനകൾ ഇതിനകം തന്നെ 40 ഭാഷകളിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. 1989 മുതലുള്ള സാഹിത്യജീവിതത്തിൽ 30 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1959ൽ നോർവേയുടെ പടിഞ്ഞാറൻ തീരത്താണ് യൂൺ ഫോസെ ജനിച്ചത്.




TAGS :

Next Story