കോവിഡ് ഉത്തര കൊറിയയെ അനിശ്ചിതത്വത്തിലാക്കിയെന്ന് കിം ജോങ് ഉന്‍

21 പുതിയ കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-05-14 05:59:17.0

Published:

14 May 2022 5:59 AM GMT

കോവിഡ് ഉത്തര കൊറിയയെ അനിശ്ചിതത്വത്തിലാക്കിയെന്ന് കിം ജോങ് ഉന്‍
X

ഉത്തരകൊറിയ: കോവിഡ് വ്യാപനം രാജ്യത്തെ 'വലിയ പ്രക്ഷുബ്ധത'യിലാക്കിയെന്നും പകർച്ചവ്യാധിയെ അതിജീവിക്കാൻ സമഗ്രമായ പോരാട്ടത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ശനിയാഴ്ച പറഞ്ഞു. 21 പുതിയ കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു അണുബാധ പോലും ഇല്ലെന്ന് അവകാശപ്പെട്ട ഉത്തര കൊറിയയില്‍ ഈ ആഴ്ച ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ കർശനമായ പരിശോധനയോ ചികിത്സയോ നടക്കുന്നതിന്‍റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ഉത്തര കൊറിയയുടെ പരിമിതമായ പരിശോധനാ സൗകര്യം നോക്കുമ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ മൊത്തം അണുബാധകളുടെ ചെറിയൊരു ഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടി അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. ഏപ്രിൽ അവസാനം മുതൽ പനി റിപ്പോർട്ട് ചെയ്തതിന് ശേഷം ഏകദേശം 280,810 പേർ ചികിത്സയിലാണെന്നും 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു. പുതിയ മരണങ്ങൾ കോവിഡ് മൂലമാണോയെന്ന് സംസ്ഥാന മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല. ഒമിക്രോൺ വകഭേദം മൂലമാണ് ഒരു മരണം സ്ഥിരീകരിച്ചതെന്ന് കെസിഎൻഎ വെള്ളിയാഴ്ച അറിയിച്ചു. മിക്ക കേസുകളിലും ചികിത്സാ രീതികളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം മയക്കുമരുന്ന് അമിതമായി കഴിക്കുന്നത് ഉൾപ്പെടെയുള്ള അശ്രദ്ധ മൂലമാണ് മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നതെന്നാണ് എപ്പിഡെമിക് കൺട്രോൾ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏപ്രിൽ അവസാനം മുതൽ, വെള്ളിയാഴ്ച 174,440 പുതിയ കേസുകൾ ഉൾപ്പെടെ 524,440 ആളുകൾ പനിയുടെ ലക്ഷണങ്ങൾ കാണിച്ചതായി കെസിഎൻഎ അറിയിച്ചു. ഏകദേശം 243,630 പേർക്ക് ചികിത്സ ലഭിച്ചു. എന്നാൽ എത്ര പേരെ പരിശോധിച്ചുവെന്ന് കെസിഎൻഎ പറയുന്നില്ല. അല്ലെങ്കിൽ ആകെ കോവിഡ് കേസുകളുടെ എണ്ണവും സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ് വ്യാപനം നിയന്ത്രിതമാണെന്നും ഉടന്‍ തന്നെ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും കിം പറഞ്ഞു. രോഗത്താല്‍ കൂടുതല്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് തന്‍റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്നുകള്‍ നല്‍കാനും താന്‍ സന്നദ്ധനാണെന്നും കിം അറിയിച്ചതായി കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്യുന്നു. പകർച്ചവ്യാധിക്കെതിരെ പോരാടുന്നതിൽ ചൈനയുടെ നേട്ടങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വികസിത രാജ്യങ്ങളുടെ അനുഭവത്തിൽ നിന്നും ആരോഗ്യ ഉദ്യോഗസ്ഥർ പഠിക്കണമെന്നും കിം പറഞ്ഞു.

TAGS :

Next Story