Quantcast

ധാക്കയിൽ ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

അപകടം നടക്കുമ്പോൾ മൈൽസ്റ്റോൺ സ്കൂളിലും കോളജിലും കുട്ടികൾ ഉണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-07-21 10:24:59.0

Published:

21 July 2025 3:53 PM IST

ധാക്കയിൽ ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു
X

ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന ജെറ്റ് ധാക്കയിലെ ഒരു സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. സ്കൂളിലേക്ക് ഇടിച്ചുകയറിയ ശേഷം വിമാനത്തിന് തീപിടിച്ചു. പുക ഉയരുന്നത് വളരെ ദൂരെ നിന്ന് പോലും കാണാൻ കഴിഞ്ഞുവെന്ന് എപി റിപ്പോർട്ട് ചെയ്തു. തീ അണക്കാൻ എട്ട് ഫയർ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി.

അപകടം നടക്കുമ്പോൾ മൈൽസ്റ്റോൺ സ്കൂളിലും കോളജിലും കുട്ടികൾ ഉണ്ടായിരുന്നുവെന്നും എപി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെത്തുടർന്നുള്ള വിഡിയോകളിൽ പുൽത്തകിടിക്ക് സമീപം ഒരു വലിയ തീപിടുത്തമുണ്ടാവുകയും ആകാശത്തേക്ക് കട്ടിയുള്ള പുക ഉയരുകയും ചെയ്യുന്നതായി കാണാം. ബംഗ്ലാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് പ്രസ്താവന പ്രകാരം തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതായിരുന്നു.

'ഡയാബാരിയിലെ മൈൽസ്റ്റോൺ സ്കൂളിലും കോളജിലും പരിശീലന വിമാനം തകർന്നുവീണു. ഞങ്ങളുടെ സംഘം ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റ നാല് പേരെ വ്യോമസേന രക്ഷപ്പെടുത്തി കൊണ്ടുപോയി.' ഫയർ സർവീസ് സെൻട്രൽ കൺട്രോൾ റൂമിലെ ഡ്യൂട്ടി ഓഫീസർ ലിമ ഖാനമിനെ ഉദ്ധരിച്ച് bdnews24 റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് ഒരു മാസത്തിന് ശേഷമാണ് ഇന്നത്തെ അപകടം സംഭവിക്കുന്നത്.

TAGS :

Next Story