Quantcast

ഉൽപാദനം ഉയർത്തി എണ്ണവില കുറയ്ക്കാൻ സൗദി ഉൾപ്പെടെ ഒപെക്​ രാജ്യങ്ങൾക്കു മേൽ വീണ്ടും അമേരിക്കൻ സമ്മർദം

എന്നാൽ ഉൽപാദനത്തിൽ ഗണ്യമായ വർധന വേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ്​ ഒപെക്​ രാജ്യങ്ങൾ

MediaOne Logo

Web Desk

  • Updated:

    2022-03-09 01:38:08.0

Published:

9 March 2022 12:52 AM GMT

ഉൽപാദനം ഉയർത്തി എണ്ണവില കുറയ്ക്കാൻ സൗദി ഉൾപ്പെടെ ഒപെക്​ രാജ്യങ്ങൾക്കു മേൽ വീണ്ടും അമേരിക്കൻ സമ്മർദം
X

റഷ്യക്കു മേൽ എണ്ണവിലക്ക്​ പ്രഖ്യാപിച്ചതോടെ ഉൽപാദനം ഉയർത്തി വിപണിയിൽ വില കുറയ്ക്കാൻ സൗദി അറേബ്യ ഉൾപ്പെടെ ഒപെക്​ രാജ്യങ്ങൾക്കു മേൽ വീണ്ടും അമേരിക്കൻ സമ്മർദം. എന്നാൽ ഉൽപാദനത്തിൽ ഗണ്യമായ വർധന വേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ്​ ഒപെക്​ രാജ്യങ്ങൾ. അതേസമയം ഇറാൻ ആണവ കരാർ പുനഃസ്​ഥാപിക്കുന്നതോടെ കൂടുതൽ എണ്ണ വിപണിയിലെത്തിയേക്കും.

റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതിക്ക്​ വിലക്ക്​ ഏർപ്പെടുത്തി യു.എസ്​ പ്രസിഡന്‍റ്​ ബൈ​ഡ​ന്‍റെ പ്രഖ്യാപനം വന്നതോടെ വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചതോടെ എണ്ണവിലയിൽ പത്തു ശതമാനത്തിലേറെയാണ്​ വർധന ഉണ്ടായത്​. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം എണ്ണയിലേക്ക്​ വ്യാപിപ്പിക്കാനിടയില്ല എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അമേരിക്കക്കു പിന്നാലെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളും വിലക്ക്​ പ്രഖ്യാപനത്തിലേക്ക്​ വരും. അതോടെ എണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിതാനത്തിലേക്ക്​ കുതിച്ചുയർന്നേക്കും. അമേരിക്കയും യൂറോപ്പും വിലക്ക്​ ഏർപ്പെടുത്തിയാൽ എണ്ണവില ഇരുനൂറ്​ കടക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും റഷ്യ മുന്നറിയിപ്പ്​ നൽകിയിരുന്നു.

സൗദി അറേബ്യ, യു.എ.ഇ, ഖത്തർ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങൾക്കു മേൽ ഉൽപാദനം ഉയർത്താനുള്ള സമ്മർദം വർധിച്ചിരിക്കുകയാണ്​. കഴിഞ്ഞ ദിവസം ചേർന്ന ഒപെക്​ യോഗം പക്ഷെ, ഉൽപാദന വർധനയെന്ന ആശയം തള്ളുകയായിരുന്നു. റഷ്യയുമായി ചേർന്നാണ്​ ഒപെക്​ രാജ്യങ്ങൾ ഉൽപാദന നയം രൂപീകരിക്കുന്നത്​. എന്നിരിക്കെ, ഏകപക്ഷീയ തീരുമാനം കൈക്കൊള്ളാൻ ഒപെകിന്​ സാധിക്കില്ല. അപ്രതീക്ഷിത വരുമാന നേട്ടമാണ്​ എണ്ണവില വർധനയിലൂടെ ഒപെക്​ രാജ്യങ്ങൾക്ക്​ ഇപ്പോൾ ലഭിക്കുന്നതും. ഏതായാലും ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക്​ ഇടിത്തീയായി മാറുന്നതാണ്​ എണ്ണവിലയിലെ റെക്കോഡ്​ വർധന.

TAGS :

Next Story