Quantcast

ഓസ്‌കര്‍: മികച്ച ചിത്രം ഓപ്പെന്‍ഹൈമര്‍, മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

മികച്ച നടന്‍ കിലിയന്‍ മര്‍ഫി, മികച്ച നടി എമ്മ സ്റ്റോണ്‍

MediaOne Logo

Web Desk

  • Updated:

    2024-03-11 05:32:27.0

Published:

11 March 2024 12:45 AM GMT

oscar 2024
X

ലോസ് ആഞ്ചൽസ്: 96ാമത് ഓസ്‌കറില്‍ മികച്ച ചിത്രമായി ക്രിസ്റ്റഫര്‍നോളന്റെ ഓപ്പെന്‍ഹൈമര്‍. മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍നോളനും ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി കിലിയന്‍ മര്‍ഫിയും അവാര്‍ഡുകള്‍ നേടി. പുവര്‍ തിങ്‌സിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഏഴ് വിഭാഗങ്ങളിലാണ് ഓപ്പെന്‍ഹൈമര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

ഒപ്പെന്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടി. ചിത്രം ദ ഹോള്‍ഡോവേഴ്‌സ്. ഓപ്പെന്‍ഹൈമര്‍ ചിത്രത്തിലൂടെ ഹോയ്ട്ട് വാന്‍ ഹെയ്ടേമ മികച്ച ഛായാഗ്രാഹകനും ജെന്നിഫര്‍ ലേ മികച്ച എഡിറ്ററുമായി.

മികച്ച വിഷ്വല്‍ എഫക്ടിന് ഗോഡ്സില്ല മൈനസ് വണ്‍ പുരസ്‌കാരം നേടി. മികച്ച വിദേശ ഭാഷ ചിത്രം- ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ). പുവര്‍ തിങ്‌സ് ചിത്രത്തിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് ഹോളി വാഡിങ്ടന്‍ നേടി.

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുവര് തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്). മികച്ച ഹെയര്സ്റ്റെലിങിനും മേക്കപ്പിനുമുള്ള പുരസ്‌കാരം പുവര് തിങ്ങ്സ് (നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍, ജോഷ് വെസ്റ്റന്‍)സ്വന്തമാക്കി. മികച്ച തരിക്കഥ (അഡാപ്റ്റഡ്)- അമേരിക്കന്‍ ഫിക്ഷന്‍. മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം)- അനാറ്റമി ഓഫ് എ ഫോള്‍ നേടി.

ബാര്‍ബിയിലെ 'വാട്ട് വാസ് ഐ മേഡ് ഫോര്‍' എന്ന ഗാനം മികച്ച ഒറിജിനല്‍ സോങിനുള്ള അവാര്‍ഡ് നേടി. മികച്ച ഒറിജിനല്‍ സ്‌കോര്‍ ഓപ്പെന്‍ഹൈമര്‍ കരസ്ഥമാക്കി. മികച്ച ശബ്ദം 'ദി സോണ്‍ ഓഫ് ഇന്ററസ്റ്റ്'. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദി വണ്ടര്‍ഫുള്‍ സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍, മികച്ച ഡേക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്‌സ് ഇന്‍ മരിയപോള്‍(യുക്രൈന്‍), മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം-ദി ലാസ്റ്റ് റിപ്പയര്‍ ഷോപ്പ്.

TAGS :

Next Story