Quantcast

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണസംഖ്യ 23,700 പിന്നിട്ടു

രക്ഷാപ്രവർനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തുകയാണ്

MediaOne Logo

Web Desk

  • Published:

    11 Feb 2023 1:18 AM GMT

turkey earthquake
X

തുര്‍ക്കി ഭൂകമ്പം

അങ്കാറ: തു‍ർക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 പിന്നിട്ടു. രക്ഷാപ്രവർനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തുകയാണ്. തെരച്ചിൽ ദുഷ്കരമാണെന്നും കാര്യക്ഷമമാക്കാൻ സാധിക്കുന്നില്ലെന്നും തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.


20 വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ ഭൂകമ്പത്തിൽ മരണസംഖ്യ 24,000ത്തിലേക്ക് അടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 23,700. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണ്. തെരച്ചിൽ വിചാരിച്ചത്ര കാര്യക്ഷമമാക്കാൻ സാധിക്കുന്നില്ലെന്ന് ആദിയമാൻ പ്രവിശ്യ സന്ദർശിച്ച തുർക്കി പ്രസിഡന്‍റ് പ്രതികരിച്ചു. സഹായം എത്തിക്കാൻ സിറിയയിൽ അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്.



സിറിയയിൽ 5.3 ദശലക്ഷം ആളുകൾക്ക് വീട് നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. വടക്കുപടിഞ്ഞാറൻ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് അനുമതി നൽകിയതായി സിറിയൻ സർക്കാർ വ്യക്തമാക്കി.തുർക്കിയിലേക്കും സിറിയയിലേക്കും സഹായത്തിനായി യു.എ.ഇ ഇതുവരെ അയച്ചത് 27 വിമാനങ്ങളാണ്. രക്ഷാപ്രവർത്തനത്തിന് യുഎന്നിന്റെ ആദ്യ സംഘം ഇന്നലെ സിറിയയിലെത്തി. തു‍ർക്കിക്ക് ലോകബാങ്കും സഹായധനം വാഗ്ദാനം ചെയ്തു.മരണ സംഖ്യ ഇനിയും വർധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയടക്കം കണക്കുകൂട്ടുന്നത്.



TAGS :

Next Story