Quantcast

ന്യൂസിലൻഡിൽ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി; 50 പേർ അറസ്റ്റിൽ

രാജ്യത്ത് ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം, നിയമപരിപാലനം തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയിരുന്നു. ഇതിനെതിരെ ചൊവ്വാഴ്ചയാണ് സമരം തുടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-02-11 01:26:20.0

Published:

10 Feb 2022 9:37 AM GMT

ന്യൂസിലൻഡിൽ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി; 50 പേർ അറസ്റ്റിൽ
X

ന്യൂസിലൻഡിൽ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രതിഷേധക്കാരിൽ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാർലമെന്റ് മന്ദിരത്തിന് ചുറ്റുമുള്ള റോഡുകളിൽ വാഹനങ്ങൾ തടഞ്ഞ് നൂറുകണക്കിന് ട്രക്കുകളിലായാണ് പ്രതിഷേധക്കാർ അണിനിരന്നത്. ഇന്നലെ കുറച്ചുപേർ പിരിഞ്ഞുപോയെങ്കിലും പ്രതിഷേധക്കാരിൽ ഒരു വിഭാഗം ' കൺവോയ് ഒഫ് ഫ്രീഡം ' എന്ന പേരിൽ പാർലമെന്റ് പരിസരത്ത് തന്നെ തുടരുകയായിരുന്നു.

തുടർച്ചയായി ഡ്രം അടിച്ചും ദേശീയ ഗാനം ആലപിച്ചുമാണ് നൂറുകണക്കിന് പ്രതിഷേധക്കാർ പാർലമെന്റിനു മുന്നിൽ അണിനിരന്നത്. പ്രതിഷേധം ഇല്ലാതാക്കാൻ തലസ്ഥാനത്തിന് പുറത്ത് നിന്ന് വ്യാഴാഴ്ച കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരോട് മൈതാനം വിടാൻ പൊലീസ് ആവർത്തിച്ച് പറഞ്ഞിരുന്നു. പിരിഞ്ഞ് പോയില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് 150ഓളം വരുന്ന പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പരിസരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങുകയും അതിന്റെ ഭാഗാമായാണ് അറസ്റ്റ് എന്നും വെല്ലിംഗ്ടൺ പൊലീസ് ഡിസ്ട്രിക്റ്റ് കമാൻഡർ സൂപ്റ്റ് കോറി പാർനെൽ പറഞ്ഞു.

ചൊവ്വാഴ്ചയാണ് സമരം തുടങ്ങിയത്. ആരോഗ്യം, നിയമപാലനം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ന്യൂസിലാൻഡിൽ കൊവിഡ് വാക്‌സിനേഷൻ നിർബന്ധമാണ്. റെസ്റ്റോറന്റുകൾ, സ്‌പോർട്‌സ് ഇവന്റുകൾ, മതപരമായ സേവനങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിനും വാക്‌സിനേഷൻ സിർട്ടിഫിക്കറ്റ് കാണിക്കണം.

അതേ സമയം, ഭൂരിഭാഗം ന്യൂസിലൻഡുകാരും സർക്കാരിന്റെ വാക്‌സിൻ നയങ്ങൾക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. രാജ്യത്ത് ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം, നിയമപരിപാലനം തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയിരുന്നു. ന്യൂസിലൻഡിലെ 77 ശതമാനം പേരും പൂർണമായും വാക്‌സിനേഷന് വിധേയമായിട്ടുണ്ട്.

TAGS :

Next Story