Quantcast

മരുമകൾ കോടീശ്വരിയായത് വെറും ഒമ്പതു ദിവസം കൊണ്ട്; പാക് സൈനികമേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ആറ് വർഷംകൊണ്ടാണ് ബജ്‍വയും കുടുംബവും 1,270 കോടി രൂപയാണ് സമ്പാദിച്ചതെന്ന് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    22 Nov 2022 3:52 PM GMT

മരുമകൾ കോടീശ്വരിയായത് വെറും ഒമ്പതു ദിവസം കൊണ്ട്; പാക് സൈനികമേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
X

ഇസ്‍ലാമബാദ്: പാകിസ്താൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി റിപ്പോർട്ടുകൾ. ആറ് വർഷംകൊണ്ടാണ് സൈനിക മേധാവിയും കുടുംബവും 1,270 കോടി രൂപയാണ് സമ്പാദിച്ചതെന്ന് ഫാക്ട് ഫോക്കസ് വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നത്. 2013 മുതൽ 2021 വരെയുളള ജനറൽ ബജ്‍വയുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സ്വത്ത് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ വിപണി മൂല്യം അനുസരിച്ച് പാകിസ്താന് അകത്തും പുറത്തുമായി 12.7 ശതകോടി ഡോളർ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനറൽ ബജ്‍വ ജോലിയിൽ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നതിന് ഏതാനം ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഗുരുതര ആരോപണങ്ങളടങ്ങിയ റിപ്പോർട്ട് പുറത്ത് വന്നത്.

ഖമർ അഹമ്മദ് ബജ്‍വയുടെ മരുമകൾ മഹ്നൂർ സാബിർ ശതകോടീശ്വരിയായത് വിവാഹത്തിന് ഒമ്പത് ദിവസം മുമ്പാണ്. 2018 ഒക്ടോബർ അവസാന വാരത്തിൽ മഹ്നൂറിന്റെ ആസ്തി പൂജ്യമായിരുന്നു, എന്നാൽ 2018 നവംബർ ആദ്യവാരം ആസ്തി ഒരു ബില്യൺ രൂപയായി ഉയർന്നു. 2018 നവംബർ 2 നായിരുന്നു സൈനിക മേധാവിയുടെ മകൻ സാദ് ബജ്‍വയെ അവർ വിവാഹം കഴിച്ചത്.

റിപ്പോർട്ടിൽ ബജ്‍വയുടെ ഭാര്യ ആയിഷ അംജദിനെതിരെയും ആരോപണമുണ്ട്. 2016 ൽ സ്വത്തുക്കൾ ഇല്ലാതിരുന്ന ഭാര്യക്ക് ആറ് വർഷത്തിനിപ്പറം 2.2 ശതകോടി ഡോളറിന്റെ ആസ്തിയാണുണ്ടായത്. സൈന്യം ബജ്‍വയ്ക്ക് താമസിക്കുന്നതിനും മറ്റുമായി നൽകിയിട്ടുളള സ്ഥലങ്ങളുടെ മൂല്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

മഹ്നൂറിന്റെ സഹോദരി ഹംന നസീറിന്റെ സ്വത്തും 2016-17 കാലയളവിൽ കോടികളായി. സ്വത്തുവിവരം പുറത്തുവന്നതോടെ അന്വേഷണത്തിന് ധനമന്ത്രി ഇഷഖ് ദർ ഉത്തരവിട്ടു. നിയമവിരുദ്ധമായാണ് സ്വത്ത് സമ്പാദിച്ചിരിക്കുന്നതെന്നും ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും ധനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പാക് സൈനികവിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story