അഫ്ഗാനിസ്താനിൽ പാകിസ്താൻ ബോംബ് ആക്രമണം; 10 പേർ കൊല്ലപ്പെട്ടതായി താലിബാൻ
ഒമ്പത് കുട്ടികളും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്

കാബൂൾ: അഫ്ഗാനിസ്താനിൽ പാകിസ്താൻ നടത്തിയ ബോംബ് ആക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായും താലിബാൻ. അഫ്ഗാനിസ്താനിലെ തെക്കുകിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു വീട്ടിൽ സൈന്യം ബോംബ് വച്ചതായാണ് ആരോപണം.
ഖോസ്റ്റ് പ്രവിശ്യയിലെ ഗുർബുസ് ജില്ലയിൽ രാത്രി ആക്രമണം നടന്നതായി താലിബാൻ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഒമ്പത് കുട്ടികളും അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. കുനാർ, പക്തിക എന്നീ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങളിൽ നാല് സാധരണക്കാർക്കുകൂടി പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിലെ പാകിസ്താൻ നയതന്ത്രജ്ഞൻ മുതിർന്ന അഫ്ഗാൻ പ്രവിശ്യാ നേതാവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്. പെഷവാറിലെ സദ്ദാർ പ്രദേശത്തെ ഫെഡറൽ കോൺസ്റ്റാബുലറി ആസ്ഥാനത്ത് നടന്ന ചാവേറാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ചർച്ച നടന്നത്.
Adjust Story Font
16

