Quantcast

വിസ ലഭിച്ചില്ല; രാജസ്ഥാന്‍ സ്വദേശിയും പാക് യുവതിയും ഓണ്‍ലൈനില്‍ വിവാഹിതരായി

അതിർത്തി കടന്നുള്ള വിവാഹങ്ങൾ വാര്‍ത്തയാകുന്നതിനിടെയാണ് ഈ വെർച്വൽ വിവാഹം

MediaOne Logo

Web Desk

  • Published:

    6 Aug 2023 9:48 AM GMT

Pakistan Woman and Jodhpur Man Virtually Marries
X

ഡല്‍ഹി: ഇന്ത്യൻ വിസ ലഭിക്കാത്തതിനെ തുടർന്ന് രാജസ്ഥാന്‍ സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ച് പാകിസ്താൻ യുവതി. കറാച്ചി സ്വദേശിനിയായ അമീനയാണ് ചാർട്ടേഡ് അക്കൗണ്ടന്‍റായ അർബാസ് ഖാനെ ഓണ്‍ലൈനിലൂടെ വിവാഹം ചെയ്തത്.

അമീന വിസയ്ക്ക് അപേക്ഷിക്കും. അമീന ഇന്ത്യയിൽ എത്തിയാൽ വിവാഹ ചടങ്ങ് നടത്തുമെന്നും അര്‍ബാസ് പറഞ്ഞു. ജോധ്പൂരിലെ ഓസ്വാൾ സമാജ് ഭവനിൽ നടന്ന വെർച്വൽ വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജോധ്പൂർ ഖാസിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

വീട്ടുകാർ തീരുമാനിച്ച വിവാഹമാണിതെന്ന് അര്‍ബാസ് പറഞ്ഞു. പാകിസ്താനിലുള്ള തന്റെ ബന്ധുക്കളാണ് വിവാഹാലോചന കൊണ്ടുവന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ അത്ര നല്ലതല്ലാത്തതിനാലാണ് നിക്കാഹ് ഓൺലൈനിൽ നടത്തിയതെന്നും അര്‍ബാസ് പറഞ്ഞു. വിസ ലഭിച്ച് അമീനക്ക് വേഗത്തിൽ ഇന്ത്യയിലെത്താനാകുമെന്ന പ്രതീക്ഷിക്കുന്നുവെന്നും അർബാസ് പറഞ്ഞു.

അതിർത്തി കടന്നുള്ള പ്രണയ വിവാഹങ്ങൾ വാര്‍ത്തയാകുന്നതിനിടെയാണ് ഈ വെർച്വൽ വിവാഹം. നേരത്തെ പബ്ജി കളിച്ച് പരിചയപ്പെട്ട നോയിഡ സ്വദേശിയെ തേടി പാക് യുവതി സീമ ഹൈദർ ഇന്ത്യയിലെത്തിയിരുന്നു. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി രാജസ്ഥാന്‍ സ്വദേശിനി അഞ്ജു പാകിസ്താനിലെത്തിയതും വാര്‍ത്തയായി.

TAGS :

Next Story