Quantcast

'അനധികൃത നി‍ർമ്മാണത്തിന് കൂട്ടുനിന്നു'; ഇസ്രായേൽ മന്ത്രിക്കെതിരെ സ്വിറ്റ്സർലൻഡിൽ പരാതി നൽകി ഫലസ്തീൻ മനുഷ്യാവകാശ സംഘടന

വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനെത്തിയ ഇസ്രായേൽ മന്ത്രി ദാവോസിലുണ്ട്

MediaOne Logo
അനധികൃത നി‍ർമ്മാണത്തിന് കൂട്ടുനിന്നു; ഇസ്രായേൽ മന്ത്രിക്കെതിരെ സ്വിറ്റ്സർലൻഡിൽ പരാതി നൽകി ഫലസ്തീൻ മനുഷ്യാവകാശ സംഘടന
X

ദാവോസ്: ഇസ്രായേൽ സാമ്പത്തിക മന്ത്രിയും മുൻ അധിനിവേശ ജെറുസലേം മേയറുമായ നിർ ബർക്കാത്തിനെതിരെ സ്വിറ്റ്സർലൻഡിൽ ക്രിമിനൽ കേസ് ഫയൽ ചെയ്ത് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ 'അൽ-ഹഖ്'. അധിനിവേശ ജെറുസലേം മേയറായിരിക്കെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ അധിനിവശത്തിന് കൂട്ടുനിന്നു എന്നാരോപിച്ചാണ് ബർക്കാത്തിനെതിരെ അൽ-ഹഖ് പരാതി നൽകിയത്.

വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ ദാവോസിൽ എത്തിയ ബർക്കാത്തിനെ അറസ്റ്റ് ചെയ്യണമെന്നും അൽ-ഹഖ് ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് വർഷത്തോളം അധിനിവേശ ജെറുസലേം മേയറായിരുന്ന ബർക്കാത്ത് ഇസ്രായേലിന്റെ അനനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നും ഇത് അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും കാണിച്ചാണ് അൽ-ഹഖ് സ്വിറ്റ്സർലൻഡ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

പരാതി പരിശോധിച്ചുവരികയാണെന്ന് സ്വിറ്റ്സർലൻഡ് അധികൃതർ അറിയിച്ചു. ഇസ്രായേൽ ഉദ്യോഗസ്ഥരുമായി സ്വിസ് അധികൃതർ ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇസ്രായേൽ അധികൃതർ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അൽ-ഹഖ് പരാതി നൽകിയിട്ടുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2008 നവംബർ മുതൽ 2018 ഡിസംബർ വരെയാണ് നിർ ബർക്കാത്ത് അധിനിവേശ ജറുസലേം മേയറായിരുന്നത്.

TAGS :

Next Story