Quantcast

പോളിയോ ബാധിച്ച് 70 വര്‍ഷം 'ഇരുമ്പ് ശ്വാസകോശത്തില്‍' ജീവിച്ച പോള്‍ അലക്‌സാണ്ടര്‍ മരിച്ചു

MediaOne Logo

Web Desk

  • Published:

    13 March 2024 10:49 AM GMT

paul alexander
X

ടെക്‌സാസ്: പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം 'ഇരുമ്പ് ശ്വാസകോശത്തില്‍' ജീവിച്ച പോള്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. ആറാം വയസില്‍ പോളിയോ ബാധിതനായ പോള്‍ 78ാം വയസിലാണ് മരിച്ചത്. 1952ലാണ് പോളിയോ ബാധിച്ച് പോളിന് തലയ്ക്ക് താഴേക്ക് തളര്‍ന്നത്. സ്വയം ശ്വസിക്കാനാവാതിരുന്ന പോളിനെ അന്ന് ടെക്‌സാസിലെ ആശുപത്രിയിലേക്ക് മാറ്റുകയും ഇരുമ്പ് ശ്വാസകോശത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അമേരിക്കയില്‍ വലിയ രീതിയില്‍ പോളിയോ പൊട്ടിപുറപ്പെട്ട സമയത്താണ് അലക്‌സാണ്ടറടക്കം നിരവധി കുട്ടികള്‍ അതിന്റെ പിടിയിലാവുന്നത്.

എന്നാല്‍ പരിമിതിക്കിടയിലും അലക്‌സാണ്ടര്‍ ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി അഭിഭാഷകനായിരുന്നു. 2020ല്‍ അദ്ദേഹം ഒരു ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ശ്വസന സഹായ സംവിധാനമാണ് ഇരുമ്പ് ശ്വാസകോശം. പുതിയ ആരോഗ്യ രംഗത്ത് ഇതിന്റെ ഉപയോഗം കാലഹരണപ്പെട്ടതാണ്.

TAGS :

Next Story