Quantcast

അമേരിക്കയിൽ വീണ്ടും വിമാനാപകടം: ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണു

ആറുപേരുമായി പറന്നുയർന്ന ലിയർ ജെറ്റ് 55 എന്ന വിമാനമാണ് അപകടത്തിലായത്

MediaOne Logo

Web Desk

  • Published:

    1 Feb 2025 10:36 AM IST

അമേരിക്കയിൽ വീണ്ടും വിമാനാപകടം: ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണു
X

ഫിലാഡൽഫിയ : അമേരിക്കയിൽ വീണ്ടും വിമാനാപകടം. മെഡിക്കൽ എമർജൻസിയുമായി പറന്നുയർന്ന ചെറുവിമാനം ഫിലാഡൽഫിയയിലെ ജനവാസ മേഖയിൽ തകർന്ന് വീണു. ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് 6നാണ് സംഭവം.

നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്നും സ്പ്രിങ്ഫീൽഡ് എയർപോർട്ടിലേക്ക് പറന്നുയർന്ന ലിയർ ജെറ്റ് 55 എന്ന വിമാനമാണ് അപകടത്തിലായത്. റൂസ്‌വെൽറ്റ് മാളിനോട് ചേർന്നുള്ള കെട്ടിടങ്ങൾക്ക് മുകളിലേക്കാണ് വിമാനം വീണത്. സമീപത്തുണ്ടായ വീടുകളും വാഹനങ്ങളും കത്തി നശിച്ചു.

അപകട വിവരം ഫിലാഡൽഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപ്രിയോ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് വാഷിങ്ടണിൽ അമേരിക്കൻ എയർലൈൻസിന്റെ യാത്രവിമാനവും അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വിമാനത്തിൽ 64 പേരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നു. അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി വിചിത മേയർ ലില്ലി വു സ്ഥിരീകരിച്ചിരുന്നു. 2009 ന് ശേഷം രാജ്യത്തെ ഞെട്ടിച്ച വിമാനാപകടമായിരുന്നു ഇത്.

TAGS :

Next Story