Quantcast

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ 72 പേര്‍, 45 മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന യെതി എയര്‍ലൈന്‍സാണ് തകര്‍ന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-15 07:15:08.0

Published:

15 Jan 2023 6:24 AM GMT

nepal pokhara plane crash
X

നേപ്പാളില്‍ വിമാനാപകടം

കാഠ്മണ്ഡു: നേപ്പാളില്‍ 72 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന യെതി എയര്‍ലൈന്‍സാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 45 പേര്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. യാത്രക്കാരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണെന്നാണ് സൂചന.

മോശം കാലാവസ്ഥയ്ക്കിടെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നത്. റണ്‍വേയിലാണ് വിമാനം തകര്‍ന്നു വീണത്. തകര്‍ന്നുവീണ ഉടന്‍ വിമാനത്തിന് തീപിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എത്ര പേര്‍ അപകടത്തെ അതിജീവിച്ചെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും യെതി എയര്‍ലൈന്‍സ് വക്താവ് സുദർശൻ ബർതൗള പറഞ്ഞു.


Summary- A Kathmandu-bound plane carrying about 72 persons crashed in Nepal's Pokhara this morning, Yeti Airlines said

TAGS :

Next Story