Quantcast

അഞ്ചു ദിവസത്തെ അമേരിക്കൻ പര്യടനം: പ്രധാനമന്ത്രി ന്യൂയോർക്കിലേക്ക് പുറപ്പെട്ടു

പ്രധാനമന്ത്രിയായ ശേഷം ആറ് തവണ അമേരിക്കയിൽ നരേന്ദ്ര മോദി സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സവിശേഷതകൾ ഏറെയാണ്

MediaOne Logo

Web Desk

  • Updated:

    2023-06-20 08:06:59.0

Published:

20 Jun 2023 8:04 AM GMT

pm narendra modi to america
X

നരേന്ദ്ര മോദി

ഡല്‍ഹി: അഞ്ചു ദിവസത്തെ അമേരിക്കൻ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയെ വരവേൽക്കാൻ നിരവധി റാലികളാണ് ഇന്ത്യൻ വംശജർ അമേരിക്കയിൽ സംഘടിപ്പിച്ചത്. അഞ്ച് ദിവസത്തെ അമേരിക്കൻ പര്യടനത്തിന് ശേഷം മോദി ഈജിപ്തും സന്ദർശിക്കും.

പ്രധാനമന്ത്രിയായ ശേഷം ആറ് തവണ അമേരിക്കയിൽ നരേന്ദ്ര മോദി സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സവിശേഷതകൾ ഏറെയാണ്. പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിൽ ഔദ്യോഗിക വിരുന്നോടെയാണ് സ്വീകരിക്കുക. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നാളെ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ചാണ് അമേരിക്കൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച.

അമേരിക്കയിൽ നിന്ന് ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ചും സെമി കണ്ടക്ടറുകൾ, ജെറ്റ് എഞ്ചിനുകൾ എന്നിവയുടെ നിർമാണം സംബന്ധിച്ചും നിർണായക തീരുമാനങ്ങൾ ജോ ബൈഡനുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും. വ്യാഴാഴ്ച അമേരിക്കൻ കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതോടെ രണ്ട് തവണ അമേരിക്കൻ കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറും.

പ്രധാനമന്ത്രിയെ വരവേൽക്കാൻ അമേരിക്കയിലെ 20 നഗരങ്ങളിൽ ഇന്ത്യൻ വംശജർ റാലികൾ നടത്തി. കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ഉൾപ്പെടെ അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കും. മണിപ്പൂരിൽ ഒന്നര മാസം പിന്നിട്ടിട്ടും കലാപം അവസാനിപ്പിക്കാൻ ഇടപെടൽ നടത്താതെയുള്ള പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിച്ചു.

TAGS :

Next Story