Quantcast

കാമിലയെ വിവാഹം കഴിക്കരുതെന്ന് പിതാവ് ചാള്‍സിനോട് അപേക്ഷിച്ചിരുന്നതായി ഹാരി രാജകുമാരന്‍

സ്പെയര്‍ എന്ന ആത്മകഥയിലാണ് ഹാരി ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 Jan 2023 12:20 PM IST

കാമിലയെ വിവാഹം കഴിക്കരുതെന്ന് പിതാവ് ചാള്‍സിനോട് അപേക്ഷിച്ചിരുന്നതായി  ഹാരി രാജകുമാരന്‍
X

ലണ്ടന്‍: കാമില പാര്‍ക്കറെ വിവാഹം കഴിക്കരുതെന്ന് താനും സഹോദരന്‍ വില്യമും പിതാവ് ചാള്‍സ് രാജാവിനോട് അപേക്ഷിച്ചിരുന്നുവെന്ന് ഹാരി രാജകുമാരന്‍റെ വെളിപ്പെടുത്തല്‍. സ്പെയര്‍ എന്ന ആത്മകഥയിലാണ് ഹാരി ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്.

രാജകുടുംബത്തിലെ അംഗമാകുന്നതിനു മുന്‍പ് താനും സഹോദരനും കാമിലയുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായി ഹാരിയുടെ വാക്കുകളെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ ഒരിക്കല്‍ "ദുഷ്ടയായ രണ്ടാനമ്മ" ആകുമോ എന്ന് താൻ ചിന്തിച്ചിരുന്നതായി ഹാരി ആത്മകഥയില്‍ കുറിക്കുന്നു. എന്നാൽ ചാൾസ് രാജാവിനെ സന്തോഷിപ്പിക്കാൻ കഴിയുമെങ്കിൽ താനും സഹോദരനും കാമിലയോട് ക്ഷമിക്കാന്‍ തയ്യാറാണെന്നും ഹാരി വ്യക്തമാക്കുന്നു. എന്നാല്‍ കൂടിക്കാഴ്ച എപ്പോഴായിരുന്നുവെന്നോ ഹാരിക്ക് എത്ര വയസുണ്ടായിരുന്നുവെന്നോ ആത്മകഥയില്‍ പറയുന്നില്ല.

2005ലാണ് കാമിലയും ചാള്‍സും വിവാഹിതരാകുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാള്‍സ് രാജാവാകുകയും കാമില ക്യൂന്‍ കണ്‍സോര്‍ട്ട് പദവിയിലെത്തുകയും ചെയ്തു.

ഡയാന കാറപകടത്തില്‍ മരിച്ച വാര്‍ത്ത അറിഞ്ഞ സമയത്ത് പിതാവ് തന്നെ കെട്ടിപ്പിടിച്ചില്ലെന്നും ഹാരി ആത്മകഥയില്‍ പറയുന്നു. ഡയാന തന്‍റെ മരണത്തിന് തൊട്ടുമുമ്പ് പാരീസിൽ നടത്തിയ കാർ യാത്രയെ കുറിച്ചും സ്പെയറില്‍ കുറിക്കുന്നുണ്ട്.

TAGS :

Next Story