"സയണിസം എന്ന വാക്ക് ഉച്ചരിക്കരുത്'; വിദ്യാർത്ഥികളോട് അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ
ജൂതസംഘടനകളായ സെക്യൂർ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്, ഹില്ലെൽ ഇന്റർനാഷണൽ എന്നിവ ചേർന്ന് ആരംഭിച്ച 'നമ്മുടെ ക്യാംപസുകൾ സുരക്ഷിതമാക്കുക' കാംപെയ്‌ന്റെ പശ്ചാത്തലത്തിലാണ് യൂണിവേഴ്‌സിറ്റി അധികൃതർ ഫലസ്തീൻ അനുകൂല നീക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്.

ന്യൂയോര്‍ക്ക് സിറ്റി: ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിനെതിരെ ഫലസ്തീനെ പിന്തുണച്ചതിന് വിദ്യാർത്ഥികൾക്ക് നിയന്ത്രണമേർപ്പെടുത്തി അമേരിക്കയിലെ ന്യൂയോര്‍ക്ക്, കൊളംബിയ സർവകലാശാലകൾ. ഇസ്രായേലിനെതിരെ ശബ്ദിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നിരോധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് എന്‍.വൈ.യു ഫലസ്തീന്‍ സോളിഡാരിറ്റി കമ്മിറ്റി, കൊളംബിയ സുറ്റഡന്‍സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ എന്നീ രണ്ട് സംഘടനകള്‍ക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ മെറ്റയും വിലക്കേർപ്പെടുത്തി.
വേനലവധിക്കു ശേഷം പുതിയ സെമസ്റ്റര്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റികള്‍ ഇത്തരമൊരു വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഇരു യൂണിവേഴ്സിറ്റികളിലും ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങൾ ലോകശ്രദ്ധയാകർഷിച്ചിരുന്നു. പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടത് അമേരിക്കയ്ക്കകത്തും പുറത്തും വലിയ വിവാദങ്ങൾക്ക് കാരണമായി.
ജൂതസംഘടനകളായ സെക്യൂർ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്, ഹില്ലെൽ ഇന്റർനാഷണൽ എന്നിവ ചേർന്ന് ആരംഭിച്ച 'നമ്മുടെ ക്യാംപസുകൾ സുരക്ഷിതമാക്കുക' കാംപെയ്‌ന്റെ പശ്ചാത്തലത്തിലാണ് യൂണിവേഴ്‌സിറ്റി അധികൃതർ ഫലസ്തീൻ അനുകൂല നീക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്.സർവകലാശാലകളിലെ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ ജൂത മതത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്റ്റാഫിനും അപകടമുണ്ടാക്കുന്നുവെന്നും ഇതിനെതിരെ ഇന്റലിജൻസ് സംവിധാനങ്ങളെയടക്കം ഉപയോഗപ്പെടുത്തി പ്രതിരോധം തീർക്കുമെന്നും കാംപെയ്ൻ വക്താക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
യൂണിവേഴ്സിറ്റിയില്‍ "സയണിസ്റ്റ്" അടക്കമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുണ്ട്. "സയണിസ്റ്റ്" എന്ന പദം ജൂതരുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും അവ ഉപയോഗിക്കാന്‍ പാടില്ലെന്നും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. യൂണിവേഴ്സിറ്റികളുടെ നിയന്ത്രണ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാണ്.
Adjust Story Font
16

