Quantcast

'രാജ്യം കൊള്ളയടിക്കുന്ന ഏകാധിപതിയെ പുറത്താക്കൂ'; ചൈനയിൽ ഷി ജിൻപിങ്ങിനെതിരെ അസാധാരണ പ്രതിഷേധം, ജനം തെരുവിൽ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെയാണ് ബെയ്ജിങ്ങിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-13 16:05:50.0

Published:

13 Oct 2022 4:03 PM GMT

രാജ്യം കൊള്ളയടിക്കുന്ന ഏകാധിപതിയെ പുറത്താക്കൂ; ചൈനയിൽ ഷി ജിൻപിങ്ങിനെതിരെ അസാധാരണ പ്രതിഷേധം, ജനം തെരുവിൽ
X

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെതിരെ അട്ടിമറിശ്രമം നടക്കുന്നതായുള്ള വാർത്തകൾ അടുത്തിടെയാണ് ഇന്ത്യൻ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത്. വാർത്തകൾ വ്യാജമാണെന്നു പിന്നീട് വിശദീകരണവും വന്നു. എന്നാൽ, ജിൻപിങ്ങിനെതിരെ അസാധാരണമായ പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് നടക്കുന്നുണ്ടെന്ന റിപ്പോർട്ടാണ് റോയിട്ടേഴ്‌സ് അടക്കമുള്ള വാർത്താ ഏജൻസികൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനു തൊട്ടുമുൻപാണ് അപ്രതീക്ഷിതമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്.

ബെയ്ജിങ്ങിന്റെ വടക്കുപടിഞ്ഞാറൻ ജില്ലയായ ഹെയ്ദിയാനിലാണ് സംഭവം. നൂറുകണക്കിനുപേരാണ് പാർട്ടി പതാക പിടിച്ചു തന്നെ ജിൻപിങ്ങിനെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ജിൻപിങ്ങിനെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ സമരക്കാർ ഉയർത്തുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ചയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് തുടക്കാകുന്നത്. സമ്മേളത്തിൽ പാർട്ടി തലപ്പത്ത് ജിൻപിങ്ങിന് മൂന്നാമൂഴം ലഭിക്കുമെന്ന് ഉറപ്പാണ്. ഇതിനിടയിലാണ് അസാധാരണ നീക്കം നടക്കുന്നത്. ജിൻപിങ്ങിനും ഭരണകൂടത്തിനുമെതിരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർന്നിട്ടുണ്ട്. 'രാജ്യം കൊള്ളയടിക്കുന്ന ഏകാധിപതി ഷി ജിൻപിങ്ങിനെ പുറത്താക്കൂ' എന്നാണ് ഒരു ബാനറിൽ ആവശ്യപ്പെടുന്നത്.

രാജ്യത്ത് കോവിഡിന്റെ പേരിൽ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളിലും വിമർശനമുണ്ട്. 'കോവിഡ് ടെസ്റ്റുകളല്ല, ഭക്ഷണമാണ് വേണ്ടത്; ലോക്ഡൗണുകളല്ല, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്' തുടങ്ങിയ ബാനറുകളും ചിത്രങ്ങളിൽ കാണാം.

പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളെ വേഗത്തിൽ തന്നെ പൊലീസ് അടിച്ചോടിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Summary: Rare protest against Chinese President Xi Jinping days before Communist Party congress

TAGS :

Next Story