Quantcast

കലാപമടങ്ങാതെ ലങ്ക; പ്രക്ഷോഭകര്‍ ഇപ്പോഴും പ്രസിഡന്‍റിന്‍റെ വസതിയില്‍

പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി കത്തിച്ച പ്രക്ഷോഭകരുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസെ ഉൾപ്പടെ പ്രതിഷേധമറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-07-10 08:08:17.0

Published:

10 July 2022 7:34 AM GMT

കലാപമടങ്ങാതെ ലങ്ക; പ്രക്ഷോഭകര്‍ ഇപ്പോഴും പ്രസിഡന്‍റിന്‍റെ വസതിയില്‍
X

കൊളംബോ: പ്രസിഡന്‍റിന്‍റെ വസതി കീഴടക്കിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. പ്രസിഡന്‍റ് ഗോതബയെ രാജപക്സെ എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി കത്തിച്ച പ്രക്ഷോഭകരുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസെ ഉൾപ്പടെ പ്രതിഷേധമറിയിച്ചു .

പ്രസിഡന്‍റിന്‍റെ വസതിയിൽ പ്രക്ഷോഭകർ കയറിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാത്രി പ്രക്ഷോഭകരിൽ പലരും അന്തിയുറങ്ങിയത് കൊട്ടാരത്തിൽ തന്നെ. പ്രസിഡന്‍റിന്‍റെ വസതി കീഴടക്കിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. അതിനിടെ പ്രസിഡന്‍റ് ഗോതബയെ രജപക്സെ എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയിൽ . കൊളോമ്പോ തീരത്ത് നിന്ന് ഉൾക്കടലിലേക്ക് പോയ നാവികസേന കപ്പലായ എസ്.എൽ.എൻ.വി ഗജബാഹുവിൽ പ്രസിഡന്‍റ് ഉണ്ടെന്ന അഭ്യൂഹം ശക്തമാണ്. ബന്ദാരനയാകെ അന്താരാഷ്‌ട്ര വിമാന താവളത്തിലേക്ക് പോയ വി ഐപി വാഹനവ്യൂഹത്തിൽ പ്രസിഡന്‍റ് ഉണ്ടായിരുന്നു എന്ന് കരുതുന്നവരുമുണ്ട് . വിമാനത്താവളത്തിൽ നിന്ന് പ്രസിഡന്‍റ് രാജ്യം വിട്ടുവെന്നാണ് മറ്റൊരു അഭ്യൂഹം.

രാജി പ്രഖ്യാപിച്ചിട്ടും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി കത്തിച്ച നടപടിക്കെതിരെ നിലവിൽ പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരും രംഗത്തെത്തി .നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസെ പ്രതിഷേധമറിയിച്ചു . റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി കത്തിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സുരക്ഷാസേന ക്രൂരമായി മർദിച്ചു. മാധ്യമ പ്രവർത്തകരായ വരുണ സമ്പത് ,സരസി പെയ്റിസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. സുരക്ഷാ സേനയുടെ നടപടിക്കെതിരെയും പ്രതിഷേധമുയരുകയാണ് അതിനിടെ സുരക്ഷാ സേനയും പ്രക്ഷോഭകരും ഏറ്റുമുട്ടുന്ന കൂടുതൽ ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നു.

TAGS :

Next Story