Quantcast

ടൈം മാഗസിന്‍റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ പുടിന്‍റെ വിമര്‍ശകന്‍ അലക്സി നവൽനിയുടെ ഭാര്യയും

അലക്സിയുടെ ഞാനും ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    18 April 2024 5:49 AM GMT

Yulia Navalnaya
X

 യൂലിയ നവൽനയ

മോസ്കോ: ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ വിമര്‍ശകന്‍ അലക്സി നവൽനിയുടെ വിധവ യൂലിയ നവൽനയയും. അലക്സിയുടെ അനുയായികൾക്ക് പ്രതീക്ഷ നൽകാനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചതെന്നും പുടിനെതിരായ ചെറുത്തുനിൽപ്പ് തുടരുമെന്നും ഭര്‍ത്താവിന്‍റെ മരണശേഷം ഫെബ്രുവരിയിൽ ടൈമിന് നൽകിയ അഭിമുഖത്തിൽ നവൽനയ വ്യക്തമാക്കിയിരുന്നു.

''അലക്സിയുടെ ഞാനും ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. അത് സംഭവിക്കാൻ അനുവദിക്കരുത് എന്ന് മാത്രമാണ് ഞാൻ കരുതിയത്. അലക്സിയെ കൊല്ലാൻ കഴിയുമെന്ന് അവർ കരുതുന്നുവെങ്കിൽ അവര്‍ക്ക് തെറ്റി'' നവൽനയയുടെ വാക്കുകളെ ഉദ്ധരിച്ച് ദ മോസ്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരി 166നാണ് പുടിൻ്റെ കടുത്ത വിമർശകനായിരുന്ന നവൽനി, ഖാർപിലെ ആർക്ടിക് ജയിലിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. നവൽനിയുടെ മരണത്തിൽ പുടിൻ്റെ പങ്കുണ്ടെന്ന് വിമർശകരും റഷ്യൻ പ്രതിപക്ഷ നേതാക്കളും ആരോപിച്ചിരുന്നു. പുടിന്‍ ഒരു രാഷ്ട്രീയക്കാരനല്ല, ഗുണ്ടാ നേതാവാണെന്ന് നവൽനയ ആരോപിച്ചു.

പുടിന്റെ ഏകാധിപത്യ നയങ്ങളുടെ കടുത്ത വിമർശകനായ അലെക്‌സി നവൽനിക്ക് റഷ്യയിൽ വലിയ ജനപിന്തുണയുമുണ്ടായിരുന്നു. 2021ൽ വിഷപ്രയോഗത്തെ തുടർന്ന് ജർമനിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. വിവിധ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് 19 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.

TAGS :

Next Story