Quantcast

സെലൻസ്‌കി ധീരൻ,പുട്ടിൻ ബൈഡനെ 'ചെണ്ട'യാക്കി- ട്രംപ്

യുക്രൈനിയൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കിയെ 'ധീരനാ'ണെന്നു പ്രകീർത്തിച്ച ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിനെതിരെ രംഗത്തുവരാത്തതിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    27 Feb 2022 11:21 AM GMT

സെലൻസ്‌കി ധീരൻ,പുട്ടിൻ ബൈഡനെ ചെണ്ടയാക്കി- ട്രംപ്
X

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ നിലപാടു മാറ്റി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആക്രമണത്തെ അപലപിച്ച ട്രംപ്,ആക്രമണം ഭയാനകമാണെന്നും ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും പറഞ്ഞു. യുക്രൈനിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്്ളോറിഡയിൽ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രൈനിയൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കിയെ 'ധീരനാ'ണെന്നു പ്രകീർത്തിച്ച ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിനെതിരെ രംഗത്തുവരാത്തതിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തുകയും ചെയ്തു. 'ഇതു വളരെ വേദനാജനകമാണ്. യുക്രൈൻ വിഷയത്തിൽ പുട്ടിൻ ബൈഡനെ 'ചെണ്ട'യെ പോലെയാക്കി. ഇതൊരു നല്ല കാര്യമല്ല'- അദ്ദേഹം പറഞ്ഞു.നേരത്തേ, കിഴക്കൻ യുക്രൈനിലെ വിമതമേഖലകളെ സ്വതന്ത്രമാക്കി പ്രഖ്യാപിച്ച പുട്ടിന്റെ തീരുമാനത്തെ 'പ്രതിഭയുടെ' നീക്കമായി ട്രംപ് വിശേഷിപ്പിച്ചിരുന്നു.

അതേസമയം,യുക്രൈനുമായുള്ള ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം ബെലറൂസിലെത്തി. റഷ്യൻ വിദേശ്യകാര്യ മന്ത്രാലയത്തിൻറേയും, പ്രതിരോധ മന്ത്രാലയത്തിൻറേയും പ്രതിനിധികളാണ് സംഘത്തിലുള്ളത്. എന്നാൽ ബെലാറൂസിൽ റഷ്യയുമായി ചർച്ചക്കില്ലെന്ന് യുക്രൈൻ പ്രഡിസന്റ് സെലൻസ്‌കി അറിയിച്ചു. ചർച്ച നടത്താൻ അഞ്ച് സ്ഥലങ്ങൾ യുക്രൈൻ നിർദേശിച്ചു. വാർസോ, ബ്രാട്ടിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബൂൾ, ബാകു എന്നീ സ്ഥലങ്ങളിൽ വച്ചേ ചർച്ചക്ക് തയ്യാറാവൂ എന്നാണ് യുക്രൈൻ അറിയിച്ചത്. യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിന് റഷ്യ നിർദേശം നൽകി. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു.

TAGS :

Next Story