Quantcast

ശ്രീലങ്കയില്‍ ആക്ടിംഗ് പ്രസിഡന്‍റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു

റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നീക്കം

MediaOne Logo

Web Desk

  • Published:

    15 July 2022 9:56 AM GMT

ശ്രീലങ്കയില്‍ ആക്ടിംഗ് പ്രസിഡന്‍റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു
X

കൊളംബോ: ഗോതബായ രജപക്സെ രാജിവച്ചതിനു പിന്നാലെ റെനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നീക്കം.

പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നത് തീരുമാനിക്കാൻ നാളെ പാർലമെന്‍റ് സമ്മേളനം ചേരും. എസ് ജെ ബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വെച്ചേക്കും. സ്പീക്കർ ആക്ടിങ് പ്രസിഡൻറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗോ ഹോം റെനിൽ എന്ന് പുതിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം.

അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്ന് സ്പീക്കർ അറിയിച്ചു. കൊളംബോയിലെ മൂന്ന് പ്രധാന കെട്ടിടങ്ങളായ പ്രസിഡന്‍റ് ഹൗസ്, പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസ് എന്നിവ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ കയ്യടക്കിയിരുന്നു.

TAGS :

Next Story