Quantcast

19,752 കോടിയുടെ ആസ്തി; സുന്ദർപിച്ചൈയേക്കാൾ സമ്പന്നയായ ഇന്ത്യക്കാരി

അമേരിക്കയിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ ഫോബ്‌സിന്റെ പട്ടികയിലാണ് ഇന്ത്യൻ വംശജയായ ജയശ്രീ വി ഉല്ലാൽ ഇടം പിടിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-08-13 08:18:47.0

Published:

13 Aug 2023 8:17 AM GMT

Jayshree V Ullal
X

Jayshree V Ullal

ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം പിടിക്കുന്നവരെക്കുറിച്ച് മിക്കവാറും എല്ലാവർക്കുമറിയാം. അതേസമയം ശതകോടീശ്വരരിലെ സ്ത്രീകളെക്കുറിച്ച് ചോദിച്ചാൽ ഉത്തരം പറയാൻ അൽപമൊന്ന് ആലോചിക്കേണ്ടിവരും. 2023-ലെ ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച് യു.എസിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ ഇടം നേടിയ നാല് സ്ത്രീകളിൽ ഒരാളാണ് ഇന്ത്യൻ വംശജയായ ജയശ്രീ വി ഉല്ലാൽ. അന്താരാഷ്ട്ര ക്ലൗഡ് നെറ്റ്‌വർക്കിങ് കമ്പനിയായ അരിസ്റ്റ നെറ്റ്‌വർക്കിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് ഡൽഹിയിൽ വളർന്ന ജയശ്രീ.

റിപ്പേർട്ട് അനുസരിച്ച് ജയശ്രീയുടെ ആസ്തി 19,752 കോടി രൂപയാണ്. അതേസമയം, ഗൂഗിളിലെ തോമസ് കുര്യന്റെ ആസ്തി 12,100 കോടി രൂപയും സത്യ നാദെല്ലയുടെ ആസ്തി 6,000 കോടി രൂപയും സുന്ദർ പിച്ചൈയുടെ ആസ്തി 10,000 കോടി രൂപയുമാണെന്ന് കണക്കുകൾ കാണിക്കുന്നു.

2008 മുതൽ അരിസ്റ്റ സി.ഇ.ഒ ആണ് ജയശ്രീ. അരിസ്റ്റയിലെത്തുന്നതിനു മുൻപ് എ.എം.ഡിയിൽ എൻജിനീയറിങ് വിഭാഗത്തിലടക്കം അവർ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ പട്ടികയിൽ ഉല്ലാലിന്റെ പേര് ഉണ്ടായിരുന്നു.1.9 ബില്യൺ ഡോളറായിരുന്നു അന്നത്തെ ആസ്തി. കമ്പനിയുടെ മൂല്യനിർണ്ണയത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഈ ആസ്തി.

ജനിച്ചത് ലണ്ടനിലാണെങ്കിലും ഉല്ലാൽ ന്യൂഡൽഹിയിലെ ജീസസ് ആൻഡ് മേരി കോൺവെന്റിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് സാൻഫ്രാൻസിസ്‌കോ സ്‌റ്റേറ്റ് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക് എൻജിനീയറിങ്ങിൽ ബിരുദം നേടി. സാന്ത ക്ലാര സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

TAGS :

Next Story