Quantcast

ചൈന നമ്പർ വൺ ഭീഷണി, കടുത്ത നിലപാട് സ്വീകരിക്കും: ഋഷി സുനക്

യുകെ-ചൈന ബന്ധം വളര്‍ത്തുന്നതില്‍ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള പ്രധാനമന്ത്രി സ്ഥാനാർഥി സുനക് മാത്രമാണെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് നേരത്തെ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-25 06:34:24.0

Published:

25 July 2022 5:58 AM GMT

ചൈന നമ്പർ വൺ ഭീഷണി, കടുത്ത നിലപാട് സ്വീകരിക്കും: ഋഷി സുനക്
X

ലണ്ടന്‍: താൻ ബ്രിട്ടന്‍റെ അടുത്ത പ്രധാനമന്ത്രിയായാൽ ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഋഷി സുനക്. ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് 'നമ്പർ വൺ ഭീഷണി'യാണ് ചൈനയെന്നും ഋഷി സുനക് പറഞ്ഞു.

റഷ്യയ്ക്കും ചൈനയ്ക്കുമെതിരെ ഋഷി സുനക് ശക്തമായ നിലപാടെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള എതിരാളി ലിസ് ട്രസ് ആരോപിച്ചതിനു പിന്നാലെയാണ് പ്രതികരണം. യുകെ-ചൈന ബന്ധം വളര്‍ത്തുന്നതില്‍ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള പ്രധാനമന്ത്രി സ്ഥാനാർഥി സുനക് മാത്രമാണെന്ന് ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് നേരത്തെ പറഞ്ഞിരുന്നു.

ബ്രിട്ടനിലെ 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടുക, ഭാഷാ - സാംസ്കാരിക പരിപാടികളിലൂടെ ചൈനീസ് സ്വാധീനം വ്യാപിക്കുന്നത് തടയുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സുനക് മുന്നോട്ടുവെച്ചു. യൂണിവേഴ്സിറ്റികളിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ ചാരവൃത്തിയെ ചെറുക്കാൻ ബ്രിട്ടന്റെ ആഭ്യന്തര ചാര ഏജൻസിയായ എംഐ5 ഉപയോഗിക്കും. സൈബറിടത്തിലെ ചൈനീസ് ഭീഷണികളെ നേരിടാൻ നാറ്റോ-ശൈലിയില്‍ അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കാൻ ശ്രമിക്കും. ചൈന ബ്രിട്ടന്‍റെ സാങ്കേതികവിദ്യ മോഷ്ടിക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞു.

Summary- Rishi Sunak on Sunday promised to get tough on China if he becomes Britain's next prime minister, calling the Asian superpower the "number one threat" to domestic and global security.

TAGS :

Next Story