Quantcast

ഒന്നും ചെയ്യാതെ 1.5 കോടി ശമ്പളം; വെളിപ്പെടുത്തലുമായി മുൻ മെറ്റ ജീവനക്കാരി

കഴിഞ്ഞ ആറു മാസവും ഒരു പണിയുമില്ലാതെയാണ് ശമ്പളം വാങ്ങിയതെന്ന് യുവതി

MediaOne Logo

Web Desk

  • Updated:

    2023-04-02 16:19:51.0

Published:

2 April 2023 4:09 PM GMT

1.5croremonthlysalaryfordoingnothing, formerMetaemployeegotRs1.5croresalaryfordoingnothing, MadelynMachado
X

ന്യൂയോർക്ക്: ഒരു പണിയും ചെയ്യാതെ ഓരോ മാസവും അക്കൗണ്ടിൽ ശമ്പളമെത്തുന്ന ജോലിയെക്കുറിച്ച് സ്വപ്‌നം കണ്ടിട്ടുണ്ടോ? എന്നാൽ, ഒരു പണിയും ചെയ്യാതെ മാസവും ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയ ഒരാളുണ്ടിവിടെ. അടുത്തിടെ മെറ്റ പിരിച്ചുവിട്ട ഒരു ജീവനക്കാരിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

മെറ്റയിൽ എച്ച്.ആർ വിഭാഗത്തിൽ ജീവനക്കാരിയായിരുന്ന മാഡെലിൻ മക്കാഡോയാണ് ടിക്‌ടോക് വിഡിയോയിലൂടെ ഞെട്ടിപ്പിക്കുന്ന വിവരം തുറന്നുപറഞ്ഞത്. മെറ്റയിൽ റിക്രൂട്ടർ വിഭാഗത്തിലായിരുന്നു മാഡെലിൻ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ആറ് മാസത്തോളം ഒരു പണിയുമെടുക്കാതെ 1,90,000 ഡോളർ(ഏകേദശം 1.5 കോടി രൂപ) ശമ്പളമാണ് യുവതി വാങ്ങിയിരുന്നത്.

കഴിഞ്ഞ ഒരു വർഷത്തോളമായി ആരെയും കമ്പനിയിലേക്ക് എടുക്കേണ്ടതില്ലെന്ന നിർദേശമാണ് മെറ്റ റിക്രൂട്ടർമാർക്ക് നൽകിയിരുന്നത്. ഏറ്റവും കൗതുകമെന്നോണം ഇടയ്ക്കിടയ്ക്ക് ഒരു കാര്യവുമില്ലാതെ ടീം മീറ്റിങ്ങുണ്ടാകും. മീറ്റിങ്ങിൽ വെറുതെ ഇരിക്കുന്നതിന്റെ അനുഭവം പങ്കിടുകയാകും ചെയ്യുക. തന്റെ ടീമിലുള്ള എല്ലാവരും തുടക്കക്കാരായിരുന്നതിനാൽ ഒരാളെപ്പോലും റിക്രൂട്ട് ചെയ്ത അനഭവം ആർക്കുമുണ്ടായിരുന്നില്ലെന്നും മാഡെലിൻ വെളിപ്പെടുത്തി.

ഈ സമയത്ത് പുതിയ കാര്യങ്ങൾ പഠിക്കാനാണ് ചെലവഴിച്ചതെന്നും അവർ വെളിപ്പെടുത്തി. അടുത്തിടെ നടന്ന കൂട്ട പിരിച്ചുവിടലിനിടെയാണ് മാഡെലിനും ജോലി തെറിച്ചത്.

Summary: A former Meta employee, Madelyn Machado, claimed that she was paid a big amount of $190k(Rs 1.5 crore) salary for doing nothing at the company

TAGS :

Next Story