തലച്ചോറിൽ സ്വയം ചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ച് ആശുപത്രിയിലായി യുവാവ്
സ്വപ്‌നങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് മിഖായേൽ ശസ്ത്രക്രിയയ്ക്ക് മുതിർന്നത്, യൂട്യൂബ് നോക്കിയായിരുന്നു ഓപ്പറേഷൻ

തലയിൽ സ്വയം ശസ്ത്രക്രിയ നടത്തി ഗുരുതരാവസ്ഥയിലായി യുവാവ്. റഷ്യക്കാരനായ മിഖായേൽ റഡുഗ (40) ആണ് ആശുപത്രിയിലായത്. തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്നതിന് വേണ്ടി ഇയാൾ സ്വയം ശസ്ത്രക്രിയ നടത്തുകയായിരുന്നു.
സ്വപ്‌നങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് മിഖായേൽ ശസ്ത്രക്രിയയ്ക്ക് മുതിർന്നത്. യൂട്യൂബ് നോക്കിയായിരുന്നു ഓപ്പറേഷൻ. ഡ്രിൽ ഉപയോഗിച്ച് തലയിൽ തുള ഇട്ടശേഷം ഇതിലൂടെ ഇലക്ട്രോഡ് ഘടിപ്പിക്കാനായിരുന്നു ശ്രമം. ഇതിലിയാൾ വിജയിക്കുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ചോര വാർന്നത് മിഖായേലിന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത് മൂലമാണ് പരിക്കുകളോടെ മിഖായേൽ രക്ഷപെട്ടത്. ശസ്ത്രക്രിയയുടെ വിവരങ്ങൾ ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രങ്ങളോടെ മിഖായേൽ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. മുഖമാകെ ബാൻഡേജ് ചുറ്റിയിരിക്കുന്നതിന്റെയും എക്‌സ്‌റേയുടെയുമൊക്കെ ചിത്രങ്ങളുണ്ട് ഇക്കൂട്ടത്തിൽ.
നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ 1 ലിറ്റർ രക്തമാണ് മിഖായേലിന് നഷ്ടമായത്. ആശുപത്രിയിലായെങ്കിലും പരീക്ഷണം ഏറെക്കുറെ വിജയിച്ചതിന്റെ സന്തോഷത്തിലാണ് മിഖായേൽ.
Adjust Story Font
16

