Quantcast

ഫെന്‍‍റിര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂച്ച

സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന പൂച്ചകള്‍.

MediaOne Logo

Web Desk

  • Updated:

    2022-10-08 10:48:21.0

Published:

8 Oct 2022 10:37 AM GMT

ഫെന്‍‍റിര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂച്ച
X

മിഷിഗണ്‍: ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി നേടി മിഷിഗണിലെ ഫെൻറിര്‍. 19 ഇഞ്ചാണ് ഫെൻറിറിന്‍റെ ഉയരം. ഡോക്ടര്‍ വില്യം ജോണ്‍ പവേഴ്‌സാണ് ഇതിന്റെ ഉടമസ്ഥന്‍.

ഫെൻറിർ സാവന്ന വിഭാഗത്തിൽപെടുന്ന പൂച്ചയാണ്. സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന പൂച്ചകള്‍. വലിയ ചെവികളും ശരാശരി ശരീരവുമാണ് സെർവാലുകള്‍ക്ക്. സാധാരണ ബീജസങ്കലനത്തില്‍ ഉണ്ടാകുന്ന പൂച്ചകള്‍ക്ക് 14 മുതല്‍ 17 ഇഞ്ച് വലിപ്പമേ ഉണ്ടാകാറുള്ളൂ.

ഇതിനുമുൻപ് ലോക റെക്കോര്‍ഡിന് ഉടമയായിരുന്ന പൂച്ച അപകടത്തില്‍ ചത്തു.

പലരും ഫെൻറിറിനെ കാണുമ്പോള്‍ പുലിക്കുട്ടിയാണെന്ന് കരുതാറുണ്ടെന്ന് ഡോ. വില്യം ജോണ്‍ പറഞ്ഞു. ഹൈബ്രിഡ് ഇനം പൂച്ചകളെക്കുറിച്ചുള്ള അവബോധം ആളുകൾക്കിടയിൽ സൃഷ്ടിക്കാൻ ഈ പുരസ്കാരം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story