Quantcast

ഇന്‍സ്റ്റഗ്രാമില്‍ 400 മില്യണ്‍ ഫോളോവേഴ്സുള്ള ആദ്യ വനിതയായി പോപ് ഗായിക സെലേന ഗോമസ്

മാർച്ച് 18 ന്, 30കാരിയായ പോപ്പ് താരം കൈലി ജെന്നറെ മറികടന്നാണ് സെലേന റെക്കോഡ് നേടിയത്

MediaOne Logo

Web Desk

  • Updated:

    2023-03-20 06:16:05.0

Published:

20 March 2023 10:44 AM IST

Selena Gomez
X

സെലേന ഗോമസ്

വാഷിംഗ്ടണ്‍: ഇന്‍സ്റ്റഗ്രാമില്‍ 400 മില്യണ്‍ ഫോളോവേഴ്സുള്ള ആദ്യ വനിതയായി പോപ് ഗായികയും നടിയുമായ സെലേന ഗോമസ്. മാർച്ച് 18 ന്, 30കാരിയായ പോപ്പ് താരം കൈലി ജെന്നറെ മറികടന്നാണ് സെലേന റെക്കോഡ് നേടിയത്.

ശനിയാഴ്ച വരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സ്ത്രീ എന്ന റെക്കോഡ് ജെന്നറിനായിരുന്നു. ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ പേര്‍ പിന്തുടരുന്ന മൂന്നാമത്തെ വ്യക്തിയാണ് സെലേന. ഈ നേട്ടത്തില്‍ ഗായിക ആരാധകരോട് നന്ദി പറഞ്ഞു.''400 മില്യണ്‍ ആളുകളെയും ആലിംഗനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' സെലേന കുറിച്ചു. ആരാധകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവര്‍ പങ്കുവച്ചു.

ഇൻസ്റ്റഗ്രാമിൽ സെലേനയെക്കാൾ കൂടുതൽ ഫോളോവേഴ്‌സ് ഉള്ളത് രണ്ട് പേർക്ക് മാത്രമാണ്.ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 563 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. മെസ്സിക്ക് 443 മില്യണ്‍ ഫോളോവേഴ്സും.

TAGS :

Next Story