Quantcast

സഹകരണ മേഖലയിൽ സെർബിയയുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടു

ഇന്ത്യ സന്ദര്‍ശനത്തിനിടെ നിക്കോള സെലാക്കോവിക് രാഷ്ട്രപിതാവിന്‍റെ സമാധി സ്ഥലമായ രാജ് ഘട്ടിലെത്തി പുഷ്പ ചക്രം സമര്‍പ്പിച്ചു.

MediaOne Logo

Web Desk

  • Published:

    20 Sep 2021 7:20 AM GMT

സഹകരണ മേഖലയിൽ സെർബിയയുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടു
X

സെര്‍ബിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. സെര്‍ബിയന്‍ വിദേശ കാര്യ മന്ത്രി നിക്കോള സെലാക്കോവികിന്‍റെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയിലാണ് കൂടിക്കാഴ്ച നടന്നത്.


സെര്‍ബിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ചയിലൂടെ സാധിക്കുമെന്നും,സഹകരണ രംഗത്തും സാമ്പത്തിക രംഗത്തും ഒന്നിച്ചു പോകാന്‍ കരാറുകള്‍ ഒപ്പുവച്ചെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു.


ഇന്ത്യ സന്ദര്‍ശനത്തിനിടെ നിക്കോള സെലാക്കോവിക് രാഷ്ട്രപിതാവിന്‍റെ സമാധി സ്ഥലമായ രാജ് ഘട്ടിലെത്തി പുഷ്പ ചക്രം സമര്‍പ്പിച്ചു. ഇന്ന് നിക്കോള വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായും കൂടിക്കാഴ്ച നടത്തും.

TAGS :

Next Story