Quantcast

ചരക്ക് ​ഗതാ​ഗതം പൂർണമായും നിലച്ചു ; ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര റദ്ദാക്കി കപ്പലുകൾ

ചെങ്കടലിലെ സൂയസ് കനാൽ വഴിയും കപ്പലുകൾ യാത്ര റദ്ദാക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2026-03-02 02:06:25.0

Published:

2 March 2026 7:35 AM IST

ചരക്ക് ​ഗതാ​ഗതം പൂർണമായും നിലച്ചു ; ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര റദ്ദാക്കി കപ്പലുകൾ
X

തെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ചരക്ക് നീക്കം രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്ക് വഴി കപ്പലുകൾ യാത്ര റദ്ദാക്കുന്നത് തുടരുന്നു. ഗൾഫിൽ നിന്നുള്ള ചരക്കു നീക്കം നിലക്കുന്നതില്‍ യൂറോപ്പും ആശങ്കയിലാണ്. ചെങ്കടലിലെ സൂയസ് കനാൽ വഴിയും കപ്പലുകൾ യാത്ര റദ്ദാക്കുകയാണ്. ഹൊർമൂസ് ചെങ്കടൽ മേഖലകളിലേക്ക് കൂടുതൽ കപ്പലുകളയക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. സുരക്ഷക്കായി കൂടുതൽ യുദ്ധ കപ്പലുകൾ അയക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു. ഫ്രാൻസിന് യൂറോപ്യൻ യൂണിയനും പിന്തുണ നല്‍കി.രണ്ട് ഫ്രഞ്ച് കപ്പലുകൾ ചെങ്കടൽ മേഖലയിലേക്ക് എത്തുമെന്ന് യൂണിയൻ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ രണ്ടു കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. അതില്‍ ഒരു കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ മുന്നറിയിപ്പുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടയാനാണ് ഇറാന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകും. ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യും.

ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റര്‍ മാത്രമാണ് വീതി. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന എക്സിറ്റ് മാര്‍ഗമാണിത്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചാല്‍ വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങള്‍ കാരണം അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.

അതേസമയം, ഇറാൻ - ഇസ്രായേൽ ആക്രമണത്തിലെ തിരിച്ചടിയിൽ ബഹ്റൈനിൽ ഒരാൾ മരിച്ചു. ഇൻഡസട്രിയിൽ സിറ്റിയിലെ കപ്പലിൽ മിസൈൽ അവശിഷ്ടം വീണ് തീ പിടിച്ചാണ് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. സംഘർഷത്തിന്റെ മൂന്നാംദിനം ലെബനാനിലേക്ക് ഇസ്രായേൽ മിസൈലുകൾ അയച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ബി 2 ബോംബറുകൾ ഉപയോഗിച്ച് വൻ ആക്രമണമാണ് നടക്കുന്നത്.

മൂന്നാം ദിവസത്തിലേക്ക് കടന്ന ഗൾഫ് സംഘർഷം മേഖലയുടെ സമാധാനം കെടുത്തി കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുകയാണ്. യുദ്ധം ആഴ്ചകൾ നീണ്ടേക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന് നേരെ ആക്രമണം കടുപ്പിക്കുമെന്ന് അമേരിക്കയും ഇസ്രായേലും അറിയിച്ചു. ഇറാൻ വിരുദ്ധ യുദ്ധത്തിന് താവളം കൈമാറുമെന്ന് ബ്രിട്ടനും അറിയിച്ചു.


TAGS :

Next Story