Quantcast

വിമാനം വൈദ്യുത തൂണിലേക്ക് ഇടിച്ചുകയറി; 90,000 വീടുകളിൽ വൈദ്യുതി മുടങ്ങി

അപകടത്തിൽ ആർക്കും പരിക്കില്ല

MediaOne Logo

Web Desk

  • Updated:

    2022-11-28 04:30:28.0

Published:

28 Nov 2022 4:27 AM GMT

വിമാനം വൈദ്യുത തൂണിലേക്ക് ഇടിച്ചുകയറി; 90,000 വീടുകളിൽ വൈദ്യുതി മുടങ്ങി
X

മേരിലാൻഡ്: അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിൽ ചെറുവിമാനം വൈദ്യുത ലൈനിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് മോണ്ട്ഗോമറി കൗണ്ടിയിൽ വ്യാപകമായ വൈദ്യുതി തടസ്സം ഉണ്ടായതായി പ്രാദേശിക അധികാരികൾ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതി മുടക്കം 90,000-ത്തിലധികം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

' ഒരു ചെറിയ വിമാനം വൈദ്യുതി ലൈനുകളിൽ ഇടിച്ചിരിക്കുകയാണെന്നും വൈദ്യുത തടസം ഉണ്ടായതായും കൗണ്ടി പൊലീസ് ട്വീറ്റ് ചെയ്തു. അപകടമുണ്ടായ സ്ഥലത്തേക്ക് ജനങ്ങൾ പോകരുതെന്നും പൊലീസ് നിർദേശം നൽകി.

അപകടം നടക്കുമ്പോൾ നല്ല മഴയായിരുന്നു. പ്രദേശത്തെ വാണിജ്യമേഖലയിലാണ് അപകടമുണ്ടായത്. എന്നാൽ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈദ്യുത തൂണിന്റെ പത്താം നിലയിലാണ് ചെറുവിമാനം ഇടിച്ചുകയറിയതെന്നാണ് റിപ്പോർട്ട് . എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



TAGS :

Next Story