'തുംബർഗ് ഒരു വട്ട് കേസ്; എത്രയും വേഗം ഡോക്ടറെ കാണിക്കണം'; പരിഹാസവുമായി ട്രംപ്
ഫ്ലോട്ടിലയിലുണ്ടായിരുന്ന ഗ്രേറ്റ തുംബർഗമടക്കമുള്ള 170 ആക്ടിവിസ്റ്റുകളെ ഇസ്രായേൽ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പരാമർശം.

Photo: special arrengement
വാഷിംഗ്ടൺ: ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച സുമൂദ് ഫ്ലോട്ടിലയ്ക്ക് നേതൃത്വം നൽകിയ സ്വീഡിഷ് ആക്ടിവിസ്റ്റായ ഗ്രേറ്റ തുംബർഗിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുംബർഗിന് അനിയന്ത്രിതമായ ദേഷ്യമാണെന്നും എത്രയും വേഗം അവളുടെ മാനസികാരോഗ്യം പരിശോധിക്കണമെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. ഫ്ലോട്ടിലയിലുണ്ടായിരുന്ന ഗ്രേറ്റ തുംബർഗമടക്കമുള്ള 170 ആക്ടിവിസ്റ്റുകളെ ഇസ്രായേൽ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പരാമർശം.
'അവൾക്ക് ദേഷ്യം അടക്കിപ്പിടിക്കാൻ കഴിയുന്നില്ല. ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കുമെന്നാണ് തോന്നുന്നത്. ഇത്രയും കോപിഷ്ഠയായ മറ്റൊരു ചെറുപ്പക്കാരിയെ നിങ്ങൾക്കെവിടെയും കാണാൻ കഴിയില്ല, പ്രശനക്കാരിയാണ്. നിങ്ങൾക്കവളെ കൊണ്ടുപോകാം.'ട്രംപ് പരിഹസിച്ചു.
ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ഫ്ലോട്ടിലയിൽ നിന്ന് തുൻബർഗമടക്കമുള്ള 450 ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേൽ പിടികൂടിയത്. ഗസ്സയ്ക്ക് മേൽ ഇസ്രായേൽ തീർത്ത ഉപരോധം തകർക്കുകയെന്നതായിരുന്നു പ്രധാനമായും ഫ്ലോട്ടിലയുടെ ലക്ഷ്യം. ഇസ്രായേലിന്റെ വംശഹത്യയ്ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം വ്യാപകമായതോടെ ട്രംപ് അവതരിപ്പിച്ച ഇരുപതിന പദ്ധതികളോട് ഇരുകൂട്ടരും പോസിറ്റീവായാണ് ആദ്യഘട്ടത്തിൽ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഗസ്സയിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16

