Quantcast

ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് ബിഷപ് സ്ഥാനം രാജി വച്ചു

41 വയസ്സുള്ള സേവ്യര്‍ സ്‌പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പാണ്

MediaOne Logo

Web Desk

  • Updated:

    2021-09-12 10:39:46.0

Published:

12 Sept 2021 9:59 AM IST

ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് ബിഷപ് സ്ഥാനം രാജി വച്ചു
X

ഇറോട്ടിക് നോവലിസ്റ്റ് സില്‍വിയ കബല്ലോളിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് ബിഷപ് സേവ്യര്‍ നോവല്‍, സ്ഥാനം രാജിവച്ചു. 2010ല്‍ ആണ് കാറ്റലോണിയന്‍ സോള്‍സോനയിലെ ബിഷപ്പായി സേവ്യര്‍ സ്ഥാനം ഏല്‍ക്കുന്നത്. 41 വയസ്സുള്ള സേവ്യര്‍ സ്‌പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു. കഴിഞ്ഞ മാസം ബിഷപ് രാജി പ്രഖ്യാപനം നടത്തുകയും വത്തിക്കാനിലെത്തി നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

സ്വവര്‍ഗ അനുരാഗികളുടെ പരിവര്‍ത്തന ചികിത്സയിലും ബാധ ഒഴിപ്പിക്കല്‍ ക്രിയകളില്‍ പേര് കേട്ട ബിഷപ് കാറ്റലോണിയന്‍ സ്വാതന്ത്ര്യം, സവവര്‍ഗരതി, തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു.

ലൈംഗിക അതിപ്രസരം നിറഞ്ഞ സാത്താനിക്- ഇറോട്ടിക് നോവലിസ്റ്റായ സില്‍വിയയുമായി ബിഷപ് ഒരുമിച്ചു ജീവിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത റിലീജിയന്‍ ഡിജിറ്റല്‍ എന്ന വെബ് പോര്‍ട്ടലാണ് പുറത്തുവിട്ടത്.വിവാഹ മോചിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് സില്‍വിയ.

അതേസമയം തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വച്ചതെന്ന് ബിഷപ് വിശദീകരിച്ചു. വിവാഹം ചെയ്യാന്‍ ബിഷപ്പ് രാജി വച്ചത് സഭയ്ക്കുള്ളില്‍ വിവാഹബന്ധത്തെകുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിട്ടുണ്ട്.

TAGS :

Next Story