Quantcast

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി റെനിൽ വിക്രമസിംഗെ

പ്രസിഡന്‍റ് പദവി ഉറപ്പിക്കാൻ വിക്രസിംഗെ അനുനയ ശ്രമങ്ങളും തുടങ്ങി

MediaOne Logo

Web Desk

  • Published:

    16 July 2022 1:02 AM GMT

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി റെനിൽ വിക്രമസിംഗെ
X

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി ആക്ടിംഗ് പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെ. പ്രസിഡന്‍റ് പദവി ഉറപ്പിക്കാൻ വിക്രസിംഗെ അനുനയ ശ്രമങ്ങളും തുടങ്ങി. എന്നാൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകരും പ്രതിപക്ഷ പാർട്ടികളും.

ഈ മാസം 20നാണ് ശ്രീലങ്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന റെനിൽ വിക്രമസിംഗെ രാജി വയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. റനിൽ ആക്ടിംഗ് പ്രസിഡന്‍റായി തുടരുന്നതിലും പ്രക്ഷോഭകർക്ക് എതിർപ്പുണ്ട്. പുതിയ പ്രസിഡന്‍റിനെ നാമനിർദേശം ചെയ്യുന്നത് തീരുമാനിക്കാൻ ഇന്ന് പാർലമെന്‍റ് സമ്മേളനം ചേരും. എസ്.ജെ.ബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.

ചീഫ് മാർഷൽ ശരത്ത് ഫോൻസേക ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും എം.പിമാരുടെ സുരക്ഷ വർധിപ്പിച്ചതായും റെനിൽ വിക്രമസിംഗെ അറിയിച്ചു. തെരഞ്ഞെടുപ്പിൽ റെനിൽ വിക്രമസിംഗെയെ പിന്തുണക്കാൻ ശ്രീലങ്ക പൊതുജന പെരാമുന തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story