Quantcast

സുഡാൻ സംഘർഷം: ഇന്ത്യൻ എംബസിക്ക് നേരെ അക്രമം

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഇടപെടൽ

MediaOne Logo

Web Desk

  • Published:

    19 April 2023 2:24 PM GMT

Sudan Conflict: Attack on Indian Embassy,സുഡാൻ സംഘർഷം: ഇന്ത്യൻ എംബസിക്ക് നേരെ അക്രമം,latest world news
X

ഖാര്‍ത്തൂം: സുഡാനിലെ ഇന്ത്യൻ എംബസിക്ക് നേരെ അക്രമം. സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാൻ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് എംബസി അറിയിച്ചു. എംബസി നിൽക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് നിർദേശം നൽകിയതായും സുഡാനിലെ ഇന്ത്യൻ എംബസി ഫേസ്ബുക്കിലൂടെ അറിയിച്ചു. അക്രമത്തെ എംബസി ശക്തമായി അപലപിച്ചു.

അതിനിടെ സുഡാൻ സംഘർഷത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സൗദി അറേബ്യ അടക്കമുള്ള അറബ് ഭരണകൂടവുമായി സംസാരിച്ചു. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇന്ത്യക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര ഇടപെടൽ.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൗദി അറേബ്യ, യുഎഇ ഭരണകൂടവുമായി സംസാരിച്ചു. സുഡാൻ ഉൾപ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നീക്കം. യുഎസിലെയും യുകെയിലെയും സ്ഥാനപതിമാർ ഇരുരാജ്യങ്ങളിലെയും സർക്കാരുകളുമായി ആശയവിനിമയം നടത്തി. സൗദി അറേബ്യ, യുഎഇ, യുഎസ്, യുകെ, എന്നീ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കാനാണ് നീക്കം. ഒപ്പം യുഎൻ സഹായവും ഉപയോഗപ്പെടുത്തും. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും സുഡാനിലെ ഇന്ത്യക്കാരെ മടക്കി എത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.

സുഡാനിലെ പ്രവാസികളുടെ തിരിച്ചുവരവ് അടക്കം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ ഇന്നലെ കൺട്രോൾ റൂം തുറന്നു. ഏറ്റുമുട്ടലുകളിൽ ഇതുവരെ 270 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 2600ലധികം പേർക്ക് പരിക്കേറ്റു.

TAGS :

Next Story