Quantcast

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്

തൊഴില്‍ സാമ്പത്തികശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്

MediaOne Logo

Web Desk

  • Updated:

    2021-10-11 11:04:56.0

Published:

11 Oct 2021 10:35 AM GMT

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്
X

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. തൊഴില്‍ സാമ്പത്തികശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ക്വാഷല്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ വില്‍ഹെംസ് ഇംബെന്‍സിനെയും പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്. കനേഡിയന്‍-അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ ഡേവിഡ് കാര്‍ഡിന്റെ തൊഴില്‍ സാമ്പത്തിക ശാസ്ത്രത്തിന് പുറമെ കുടിയേറ്റം,വിദ്യാഭ്യാസം എന്നീ സാമ്പത്തിക മേഖലകളിലും സംഭാവന നല്‍കിയ വ്യക്തിയാണ്.

ഡച്ച് -അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ ഗെയ്‌ദോ ഇംബെന്‍സ് എക്കണോമെട്രിക്ക് മേഖലയിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2019 മുല്‍ എക്കണോമെട്രിക്ക എന്ന അക്കാദമിക ജേര്‍ണലിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

TAGS :

Next Story