Quantcast

മൂക്ക് മാത്രം മറയുന്ന പുത്തന്‍ മാസ്‍ക്; ഹിറ്റായി കൊറിയയുടെ 'കോസ്‌ക്'

ഭക്ഷണം കഴിക്കുമ്പോള്‍ വായുവില്‍നിന്ന് മൂക്കിലൂടെ വൈറസ് പകരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്ന് നിര്‍മാതാക്കള്‍

MediaOne Logo

Web Desk

  • Updated:

    2022-02-03 17:40:53.0

Published:

3 Feb 2022 11:24 AM GMT

മൂക്ക് മാത്രം മറയുന്ന പുത്തന്‍ മാസ്‍ക്; ഹിറ്റായി കൊറിയയുടെ കോസ്‌ക്
X

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയ മോഡൽ മാസ്‌ക് അവതരിപ്പിച്ച് ദക്ഷിണ കൊറിയ. മൂക്ക് മാത്രം മറയുന്ന മാസ്‌കാണ് 'കോസ്‌ക്' എന്ന പേരിൽ പുറത്തിറക്കിയത്. മാസ്‌ക് അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാമാകുമെന്നതാണ് ഈ പുത്തൻ മാസ്‌കിന്റെ പ്രത്യേകത.

ഭക്ഷണം കഴിക്കുമ്പോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തിൽനിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയൻ ആരോഗ്യവൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. വായയും മൂക്കും മറക്കാവുന്ന മാസ്‌ക് മൂക്ക് മാത്രം മറയുന്ന തരത്തിൽ മടക്കി ഉപയോഗിക്കാനുമാകും.

ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് ഈ പുത്തൻ മാസ്‌ക് വികസിപ്പിച്ചത്. അമേരിക്കൻ-ദക്ഷിണ കൊറിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ 'കൂപാങ്ങി'ൽ വഴി ഇത് വിൽപനയ്ക്കുമെത്തിയിട്ടുണ്ട്. പത്ത് മാസ്‌ക് അടങ്ങിയ ഒരു പായ്ക്കിന് 11.42 ഡോളറാണ്(ഏകദേശം 855 രൂപ) വില. സമൂഹമാധ്യമങ്ങളിൽ വൈറലായ പുതിയ മാസ്‌കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


ഇതൊരു വിചിത്ര ആശയമാണെന്നാണ് ആസ്‌ട്രേലിയയിലെ ഡീകിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ട്രാൻസ്‌ഫോമേഷനിലെ സാംക്രമികരോഗ വിഭാഗം മേധാവി പ്രൊഫസർ കാഥറിൻ ബെന്നെറ്റ് പറഞ്ഞത്. മാസ്‌ക് ധരിക്കാതിരിക്കുന്നതിലും മെച്ചമാകുമെന്നു മാത്രമേ പറയാനാകൂവെന്നാണ് കാഥറിൻ പറഞ്ഞത്.

Summary: A new kind of face mask, called 'Kosk', that allows wearers to keep their nose covered while eating and drinking is being used by diners in South Korea

TAGS :
Next Story