ഇത് പേൾ, വയസ് 14; ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ 'കോഴി'
സാധാരണ ഗതിയിൽ കോഴികളുടെ ആയുസ് മൂന്ന് മുതൽ 10 വർഷം വരെയാണ്. എന്നാൽ ഇത് തിരുത്തുകയാണ് പേൾ എന്ന പിടക്കോഴി

14 വർഷം മുൻപ്, ജനിച്ച ഒരു കോഴിക്കുഞ്ഞ്. പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് സ്വന്തമാക്കിയത് വേൾഡ് റെക്കോർഡ്. ഏറ്റവും കൂടുതൽ കാലം ജീവിച്ച കോഴി എന്ന റെക്കോർഡ് സ്വന്തമാക്കിയ ഈ പിടക്കോഴിയുടെ പേര് പേൾ എന്നാണ്. സാധാരണ ഗതിയിൽ കോഴികളുടെ ആയുസ് മൂന്ന് മുതൽ 10 വർഷം വരെയാണ്. എന്നാൽ ഇത് തിരുത്തുകയാണ് പേൾ എന്ന പിടക്കോഴി.
2025 മെയ് 22ന് 14 വർഷവും 69 ദിവസവും ജീവിച്ചാണ് പേൾ റെക്കോർഡ് സ്വന്തമാക്കിയത്. കാലിനേറ്റ പരിക്കും, ഒരു റാക്കൂണിന്റെ ആക്രമണവും, സന്ധിവാതവും, ചിക്കൻപോക്‌സുമടക്കം അതിജീവിച്ചാണ് പേൾ ഇത്രയും കാലം ജീവിച്ചത്.
തന്റെ നീണ്ട 14 വർഷക്കാലത്തെ ജീവിതത്തിൽ പേളിന് ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അവളുടെ ഉടമയായ സോന്യ ഹൾ എന്ന പറയുന്നു. പക്ഷേ, പേളിന്റെ ജീവിതത്തിൽ ഒരിക്കലും മാറാതിരുന്ന ഒന്ന് തന്റെ സ്വന്തം കുടുംബത്തിൽ നിന്ന് ലഭിച്ച സ്‌നേഹവും ശ്രദ്ധയും പരിചരണവുമാണ്. ഒരു പക്ഷേ പേൾ ഇത്രയും കാലം ജീവിച്ചതും ഇതേ സ്‌നേഹം കാരണമാകാം.
2011 മാർച്ച് 13നാണ് സോന്യയുടെ ഇൻകുബേറ്ററിൽ പേൾ ജന്മമെടുക്കുന്നത്. വിരിഞ്ഞത് മുതൽ ടെക്‌സാസിലെ ലിറ്റിൽ എൽമിലുള്ള ഹൾ കുടുംബത്തിലെ ഒരംഗമാണ് പേൾ. ചെറുപ്പത്തിൽ മറ്റു കോഴികളോടൊപ്പം കൂട്ടിൽ കഴിഞ്ഞിരുന്ന പേളിന് പ്രായമായപ്പോൾ ചലിക്കാൻ ബുദ്ധിമുട്ടായി. ഇതോടെ സോന്യ അവൾക്കായി വീട്ടിലെ മുറിയിൽ ഒരിടം ഒരുക്കി. ടിവി കാണാൻ ഏറെ ഇഷ്ടമുള്ള പേളിനായി വീട്ടിലെ ഹാളിലൊരുക്കിയ ടിവിയുമുണ്ട്.
Adjust Story Font
16

