Quantcast

ഗൂഗിളിന്റെ ഹെഡ് ഓഫിസില്‍ ആടിന് എന്തുകാര്യം?

കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിള്‍ പ്ലെക്‌സിലാണ് ഈ ആടുകള്‍ ജോലിക്കെത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-07-21 16:46:26.0

Published:

21 July 2023 2:18 PM GMT

ഗൂഗിളിന്റെ ഹെഡ് ഓഫിസില്‍ ആടിന് എന്തുകാര്യം?
X

ഗൂഗിളിന്റെ ഹെഡ് ഓഫിസില്‍ ആടിന് എന്തുകാര്യം? ഒന്നല്ല, 200 ആടുകളെയാണ് ഗൂഗിള്‍ നിയമിച്ചിരിക്കുന്നത്. എന്തിനും ഉത്തരം നല്‍കുന്ന ഗൂഗിളിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ ആട്ടിന്‍കൂട്ടം. കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിള്‍ പ്ലെക്‌സിലാണ് ഈ ആടുകള്‍ ജോലിക്കെത്തുന്നത്. ഗൂഗിള്‍പ്ലെക്‌സിലെ നാച്വറല്‍ 'ലോണ്‍ മോവേഴ്‌സ്' ആണ് ഈ ആടുകള്‍. ഒരാഴ്ചയോളം ജോലി ചെയ്ത് ഇവര്‍ മടങ്ങും. 26 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗിളിന്റെ ഓഫിസ് മുറ്റത്തെ 'പുല്ല് വെട്ടുന്നവരാണ്' ഈ ആടുകള്‍. 2009ല്‍ ഗൂഗിള്‍ ഓപ്പറേറ്റിങ് ഓഫിസര്‍ അവരുടെ തന്നെ ബ്ലോഗില്‍ എഴുതിയതാണ് ഈ സംഭവം.

ആ കഥയിങ്ങനെ... ഹരിതാഭയും പച്ചപ്പുമൊക്കെയുള്ള കാലിഫോർണിയയിലെ ഹെഡ് ഓഫിസായ ഗൂഗിള്‍പ്ലെക്‌സ് കുന്നിന്‍ചെരിവിന് സമാനമാണ്. പ്രകൃതിക്ക് ദോഷമില്ലാതെ, വലിയ ശബ്ദകോലാഹലമില്ലാതെ ഓഫിസിലെ പുല്‍മേടുകള്‍ എങ്ങനെ പരിപാലിക്കാം എന്ന ചോദ്യത്തിന് ഗൂഗിള്‍ കണ്ടെത്തിയ ഉത്തരമായിരുന്നു ആടിനെ മേയാന്‍ വിടാം. ഇരുന്നൂറില്‍പരം ആടുകളാണ് ഗൂഗിളിന്റെ മുറ്റം വൃത്തിയാക്കാന്‍ കാലിഫോര്‍ണിയയിലെ ഓഫിസ് പരിസരത്ത് എത്തുന്നത്. കലിഫോര്‍ണിയ ഗ്രേസിങ് എന്ന കമ്പനിയില്‍ നിന്ന് ഈ ആടുകളെ ഗൂഗിള്‍ വാടകയ്ക്ക് എടുക്കുന്നത്.

പ്രകൃതിക്ക് കോട്ടംതട്ടാതെ, പെട്രോളും മറ്റ് ഇന്ധനങ്ങളും ചെലവാക്കാതെ, ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ തോട്ടം പരിപാലിക്കുന്നത് ഇങ്ങനെയാണ്. ബ്ലോഗില്‍ ഒരിക്കല്‍ കുറിച്ചതിങ്ങനെ. പുല്ല് തിന്നു തീര്‍ക്കുമ്പോള്‍ ഒരേ നിരപ്പിലാകില്ല എന്ന പോരായ്മ മാത്രമേ ഉണ്ടാകൂ. ആട്ടിന്‍പറ്റം മേയുന്നത് കൊണ്ട് ഇവയുടെ കാഷ്ടം വളമായി തീരുകയും ചെയ്യും. ആടുണ്ടെങ്കില്‍ രണ്ടുണ്ട് കാര്യം എന്നാണ് ഗൂഗിളിന്റെ നിലപാട്.

26 ഏക്കറാണ് ഗൂഗിളിന്റെ ക്യാംപസ്. 2 മില്യണ്‍ ചതുരശ്ര അടിയാണ് ഗൂഗിളിന്റെ ഓഫിസ്. ജുറാസിക് പാര്‍ക്കിന്റെ സൃഷ്ടാക്കളായ സിലിക്കോണ്‍ ഗ്രാഫിക്‌സില്‍ നിന്ന് 319 മില്യണ്‍ ഡോളറിന് ഗൂഗിള്‍ വാങ്ങിയതാണ് ഈ സ്ഥലം. ക്ലൈവ് വില്‍കിന്‍സണ്‍ എന്ന സൗത്ത് ആഫ്രിക്കന്‍ ആര്‍ക്കിടെകറ്റ് ആണ് പരിസ്ഥിതിക്ക് യോജിച്ച രീതിയില്‍ ഈ കെട്ടിടവും പരിസരവും ഡിസൈന്‍ ചെയ്തത്.

TAGS :

Next Story