Quantcast

കൊണ്ടുപോയതെല്ലാം വലതുകാലിലെ ഷൂസുകൾ; ചെരിപ്പുകടയിലെ വിചിത്ര മോഷണം

വാർത്ത വൈറലായതോടെ നിരവധി ട്രോളുകളാണ് ഉയരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-08 10:08:14.0

Published:

8 May 2023 3:26 PM IST

sheo,peru roobbery
X

പെറുവിലെ ഒരു ചെരിപ്പുകടയിൽ രണ്ടുദിവസം മുൻപ് നടന്ന മോഷണത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹുവാങ്കയോ നഗരത്തിലെ ഒരു ചെരിപ്പുകടയിലാണ് വിചിത്രമായൊരു മോഷണം നടന്നത്. പത്തുലക്ഷത്തിലധികം രൂപ വില വരുന്ന ഷൂസുകളാണ് മോഷണം പോയത്. എന്നാൽ കൊണ്ടുപോയ ഷൂസുകളെല്ലാം വലതുകാലിലേതാണ് എന്നതാണ് ഇതിലെ രസകരമായ സംഭവം.

മോഷ്ടാക്കൾക്ക് പറ്റിയ അമളിയാണോ അല്ലെങ്കില്‍ മനഃപൂർവം ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. മൂന്നുപേരടങ്ങിയ സംഘമാണ് മോഷണം നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മോഷണം നടത്തുന്നതും ചെരുപ്പുകൾ വാഹനത്തിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.

ഇരുന്നൂറോളം ചെരിപ്പുകളാണ് മോഷണം പോയിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളും വിരലടയാളവും ഉപയോഗിച്ച് പ്രതികളെ ഉടൻ പിടികൂടാനാണ് പൊലീസിന്റെ ശ്രമം.

അതേസമയം ട്വിറ്ററിൽ വാർത്ത വൈറലായതോടെ നിരവധി ട്രോളുകളാണ് ഉയരുന്നത്. ഷൂ റാക്കിലെ എല്ലാം ജോഡികളാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകുമെന്നാണ് ഒരാളുടെ കമെന്റ്. എന്തായാലും അവർക്ക് വിൽക്കാൻ പറ്റില്ല എന്നാണ് മറ്റൊരാളുടെ പ്രതികരണം. മോഷ്ടാക്കള്‍ മണ്ടൻമാരാണോ എന്നും ബാക്കിയുള്ള ഷൂസുകള്‍ ഓഫറിനു വെച്ചാല്‍ മോഷ്ടാക്കള്‍ക്ക് വാങ്ങാൻ എളുപ്പമായിരുന്നു എന്നും തുടങ്ങി നിരവധി ട്രോളുകളാണ് വരുന്നത്.

TAGS :

Next Story