Quantcast

ഇതു നമ്മുടെ ഭാവിക്കു വേണ്ടിയുള്ളതാണ്; പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കുമാര്‍ സംഗക്കാര

പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി നില്‍ക്കുന്ന മൂന്നു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    9 July 2022 1:08 PM GMT

ഇതു നമ്മുടെ ഭാവിക്കു വേണ്ടിയുള്ളതാണ്; പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കുമാര്‍ സംഗക്കാര
X

കൊളംബോ: ആയിരക്കണക്കിന് പ്രക്ഷോഭകര്‍ കൊളംബോയിലെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി കയ്യേറിയതിനു പിന്നാലെ സമരക്കാര്‍ക്ക് പിന്തുണ അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും മുന്‍ക്യാപ്റ്റനുമായ കുമാര്‍ സംഗക്കാര. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി നില്‍ക്കുന്ന മൂന്നു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്.

''ഇതു നമ്മുടെ ഭാവിക്കു വേണ്ടിയുള്ളതാണ്'' വീഡിയോ പങ്കുവച്ചുകൊണ്ട് സംഗക്കാര ട്വീറ്റ് ചെയ്തു. ഒരു വലിയ ജനക്കൂട്ടം ലങ്കൻ പതാകകൾ വീശുന്നതും ഉച്ചഭാഷിണിയിലൂടെ ആരോ തങ്ങളെ അഭിസംബോധന ചെയ്യുന്നത് കേൾക്കുന്നതുമാണ് വീഡിയോയിലുള്ളത്. പ്രതിഷേധക്കാര്‍ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഒടുവിലാണ് പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി കയ്യേറിയത്.

അതേസമയം ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയും പ്രതിഷേധക്കാര്‍ക്ക് പിന്തുണയറിച്ചിരുന്നു. 'പരാജയപ്പെട്ട നേതാവെന്നാണ്' അദ്ദേഹം പ്രസിഡന്‍റിനെ വിശേഷിപ്പിച്ചത്. ''പരാജയപ്പെട്ട നേതാവിനെ പുറത്താക്കുക എന്ന ഒറ്റലക്ഷ്യത്തോടെ ഒരു രാജ്യം ഒരുമിച്ചു നില്‍ക്കുന്ന കാഴ്ച എന്‍റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല'' ജയസൂര്യ ട്വീറ്റ് ചെയ്തു.

TAGS :

Next Story